ബന്ധങ്ങളിൽ നിബന്ധനകൾ വയ്ക്കുന്നതിൽ വിശ്വസിക്കുന്നില്ല : ശോഭിത ധുലിപാല
ഹൽദിക്ക് സമാനമായ തെലുങ്ക് വിവാഹത്തിന് മുമ്പുള്ള മംഗളസ്നാനം നടത്തുന്ന താരത്തിന്റെ ചിത്രങ്ങൾ എപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുകയാണ്.
ശോഭിത ധൂലിപാലയുടെയും നാഗ ചൈതന്യയുടെയും വിവാഹം ടോളിവുഡിലെയും സാമൂഹ്യ മാധ്യമങ്ങളിലും ഇതിനകം തന്നെ ഏറ്റവും കാത്തിരിക്കുന്ന ആഘോഷങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.ഇപ്പോൾ താരങ്ങളുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വിവാഹ ഒരുക്കങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്ന ഈ സമയത്ത്, ശോഭിത ധുലിപാല നാഗ് ചൈതന്യയുമായുള്ള തന്റെ പ്രണയ സന്ദർഭത്തിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.
തൻ്റെ ബന്ധങ്ങളിൽ നിബന്ധനകൾ വയ്ക്കുന്നതിൽ വിശ്വസിക്കാത്ത വ്യക്തിയാണ് താനെന്ന് ശോഭിത പറയുന്നു . തൻ്റെ പങ്കാളിയുടെ പ്രവർത്തനങ്ങളെ ആശ്രയിക്കാത്ത, സ്നേഹത്തിൽ വിശ്വസിക്കാൻ ആണ് താൻ ശ്രെമിക്കുന്നത്. തൻ്റെ ജീവിതത്തിലെ ഏതെങ്കിലും ബന്ധത്തെയോ വ്യക്തിയെയോ ഏതാനും വാക്കുകളിൽ വിവരിക്കാൻ തനിക്ക് കഴിയില്ലെന്നും ആ വ്യക്തിയുടെ ഒരു ഗുണത്തെക്കുറിച്ച് മാത്രം തനിക്ക് ഒരിക്കലും പറയാൻ കഴിയില്ലെന്നും ശോഭിത ധൂലിപാല പറഞ്ഞു. ഓഗസ്റ്റിലെ വിവാഹ നിശ്ചയത്തിന് ശേഷം, നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങുകളിൽ പങ്കാളികളാകുകയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ശോഭിതയും നാഗ് ചൈതന്യയും അവരുടെ മംഗളസ്നാനം ആചാരങ്ങൾ ആഘോഷിച്ചിരുന്നു. ഇത് ഹൽദിക്ക് സമാനമായ തെലുങ്ക് വിവാഹത്തിന് മുമ്പുള്ള ആചാരമാണ്. മംഗളസ്നാനം നടത്തുന്ന താരത്തിന്റെ ചിത്രങ്ങൾ എപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുകയാണ്. ഡിസംബർ നാലിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിലാണ് ഇവരുടെ വിവാഹം.അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും സിനിമാ മേഖലയിൽ നിന്നുള്ള സഹപ്രവർത്തകരും മാത്രം പങ്കെടുക്കുന്ന വിവാഹ ആഘോഷം ആയിരിക്കും നടക്കുക. ഇരുവരുടെയും വിവാഹത്തിന്റെ ഡോക്യുമെന്ററി എടുക്കാൻ ഒ ടി ടി പ്ലാറ്റുഫോമുകളുമായി ചർച്ചകൾ നടന്നത് നേരത്തെ വാർത്തയായിരുന്നു.