"അശ്ലീല വെബ്‌സൈറ്റിൽ തന്റെ മോർഫ് ചെയ്ത ചിത്രം " മനസുതുറന്ന് നടി ജാൻവി കപൂർ.

എഐ (AI) ഉപയോഗിച്ച് നിർമിക്കുന്ന ഇത്തരം വ്യാജചിത്രങ്ങൾ തന്നെ ആഴത്തിൽ ബാധിക്കുന്നുണ്ടെന്ന് ജാൻവി

വെറും 15 വയസ്സുള്ളപ്പോൾ ഒരു അശ്ലീല വെബ്‌സൈറ്റിൽ തന്റെ മോർഫ് ചെയ്ത ചിത്രം കാണാനിടയായ സാഹചര്യത്തെക്കുറിച്ച് മനസുതുറന്ന് നടി ജാൻവി കപൂർ. അന്ന് അത് താൻ വലിയ കാര്യമാക്കി എടുത്തില്ലെന്നും എന്നാൽ ഇന്നും എഐ (AI) ഉപയോഗിച്ച് നിർമിക്കുന്ന ഇത്തരം വ്യാജചിത്രങ്ങൾ തന്നെ ആഴത്തിൽ ബാധിക്കുന്നുണ്ടെന്ന് ജാൻവി പറഞ്ഞു. സ്കൂളിലെ ഐടി ക്ലാസ്സിനിടെയാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായതെന്ന് രാജ് ഷമാനിയുമായുള്ള സംഭാഷണത്തിനിടയിലാണ് ജാൻവി കപൂർ പറഞ്ഞത്.അത് ഡീപ്ഫേക്ക് ആണോ എന്ന് എനിക്കറിയില്ല, പക്ഷേ അതുപോലെയെന്തോ ആയിരുന്നു. ഞങ്ങൾക്ക് സ്കൂളിൽ ഐടി ക്ലാസ് ഉണ്ടായിരുന്നു, ആൺകുട്ടികൾ രസത്തിനു വേണ്ടി മോശം ഉള്ളടക്കങ്ങളുള്ള സൈറ്റുകളിൽ പോകുമായിരുന്നു. അത്തരത്തിൽ ഒന്നിലായിരുന്നു എന്റെ ചിത്രങ്ങൾ ഉണ്ടായിരുന്നത്. ഇത് സ്കൂളിൽ വെച്ചായിരുന്നു. അതൊരു വിചിത്രമായ അനുഭവമായിരുന്നു', ജാൻവിയുടെ വാക്കുകൾ. സോഷ്യൽ മീഡിയയിൽ ഇത്തരം കാര്യങ്ങളിൽ ധാർമ്മികതയില്ലെന്നും ഇത് പ്രശസ്തിക്കായി നൽകേണ്ടി വരുന്ന വിലയാണെന്നും അക്കാലത്ത് താൻ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് നടി പറഞ്ഞു. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇത്തരം കാര്യങ്ങളോടുള്ള തന്റെ കാഴ്ചപ്പാട് മാറിയെന്നും അവർ വ്യക്തമാക്കി.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story