'ഇതാണോ നിങ്ങളുടെ ഫെമിനിസ്റ്റ് നിലപാട്'? സ്പിരിറ്റിന്റെ കഥ പുറത്തു വിട്ട യുവതാരത്തിന് എതിരെ സന്ദീപ് റെഡി വാങ്ക

ഓരോ ദിവസവും പുതിയ വാർത്തകൾ കൊണ്ട് ചർച്ചയാവുകയാണ് പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഢി വാങ്ക സംവിധാനം ചെയുന്ന സ്പിരിറ്റ്‌. ദീപിക പദ്ക്കോണാണ് ചിത്രത്തിൽ നായികയായെത്തുന്നത് എന്നും താരത്തിന്റെ കരിയറിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന ചിത്രമാണ് സ്പിരിറ്റ്‌ എന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ദീപികയെ നായിക സ്ഥാനത്തു നിന്ന് മാറ്റി പകരം തൃപ്തി ദിമ്രി ആകും നായിക ആകുന്നതെന്ന് പറഞ്ഞ് സന്ദീപ് റെഡ്ഢി തന്നെ രംഗത്ത് എത്തിയിരുന്നു.

ഇതിനെപിന്നാലെയാണ് ചിത്രത്തെ ചുറ്റിപറ്റി വീണ്ടും ഒരു വിവാദ വർത്ത പുറത്തു വരുന്നത്. ഒരു അഭിനേതാവ് തന്റെ കഥ പുറത്തുവിട്ടതായാണ് സന്ദീപ് റെഡി അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം എസ്‌സിൽ പങ്കു വച്ച ഒരു പോസ്റ്റിലൂടെയാണ് സന്ദീപ് റെഡി ഇക്കാര്യം പുറത്തു വിട്ടത്.

തിങ്കളാഴ്ച എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം ആരുടെയും പേര് പരാമർശിച്ചില്ലെങ്കിലും . അവരുടെ ഫെമിനിസ്റ്റ് നിലപാടുകളേയും അദ്ദേഹം ചോദ്യം ചെയ്‌തു. "ഞാൻ ഒരു അഭിനേതാവിനോട് കഥ പറയുമ്പോൾ 100% വിശ്വാസമാണ് അർപ്പിക്കുന്നത്. ഞങ്ങൾക്കിടയിൽ പറയാത്ത ഒരു എൻഡിഎ (Non Disclosure Agreement) ഉണ്ട്. എന്നാൽ ഇത് ചെയ്യുന്നതിലൂടെ, നിങ്ങൾ നിങ്ങളാരാണ് എന്ന് 'വെളിപ്പെടുത്തിയിരിക്കുകയാണ്'... ഒരു യുവതാരത്തെ താഴ്ത്തിക്കെട്ടി എന്റെ കഥ പുറത്തുവിടുകയാണോ? ഇതാണോ നിങ്ങളുടെ ഫെമിനിസം കൊണ്ട് ഉദ്ദേശിക്കുന്നത്?" എന്നാണ് അദ്ദേഹം എഴുതിയത്.

തന്റെ സിനിമയുടെ കഥ വെളിപ്പെടുത്തിയതിൽ തനിക്ക് വിഷമമില്ലെന്നും സന്ദീപ് പറഞ്ഞു. "ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ, ഞാൻ ആർജിച്ച കഴിവിനുപിന്നിൽ എന്റെ വർഷങ്ങളുടെ കഠിനാധ്വാനമുണ്ട്. എനിക്ക് സിനിമയാണ് എല്ലാം. അത് നിങ്ങൾക്ക് മനസ്സിലായില്ല. മനസ്സിലാകില്ല. ഒരിക്കലും മനസ്സിലാകില്ല. അടുത്ത തവണ മുഴുവൻ കഥയും പറഞ്ഞോളൂ... കാരണം എനിക്ക് ലവലേശം പോലും വിഷമമില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഏത് തരത്തിന് എതിരെയാണ് സന്ദീപ് ഇതരത്തിലൊരു ആരോപണം ഉന്നയിക്കുന്നത് എന്ന സംശയത്തിലാണ് പലരും. അതിനിടെ ഊഹാപോഹങ്ങൾ നടത്തുന്നവരും ഉണ്ട്.

Related Articles
Next Story