അത് സ്വയം ഏറ്റെടുത്ത വെല്ലുവിളി : പുഷ്പയിലെ ഐറ്റം സോങ് ചിത്രീകരിക്കുമ്പോഴുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ തുറന്ന് പറഞ്ഞ് സമാന്ത

സമാന്തയെ ഒരു വേറിട്ട വേഷത്തിൽ പ്രേക്ഷകർ കണ്ടത് പുഷ്പയിലെ 'ഊ അണ്ടവാ' എന്ന ഐറ്റം സോങിലായിരുന്നു. പിന്നീടിങ്ങോട്ട് ആഘോഷ വേളകൾ ഭരിച്ച ആ പാട്ടിൽ പ്രേക്ഷകർ അന്ന് വരെയും കണ്ടിട്ടില്ലാത്ത വേഷത്തിലാണ് സമാന്ത പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇപ്പോൾ പുഷ്പയിലെ ഐറ്റം സോങ് ചെയ്തപ്പോൾ അനുഭവിക്കേണ്ടി വന്ന മാനസിക വെല്ലുവിളികളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി സമാന്ത. മറ്റുള്ളവർക്ക് എന്തെങ്കിലും സന്ദേശം കൊടുക്കാനാണ് താൻ എന്തെങ്കിലും ചെയ്യുന്നതെന്ന് വിശ്വസിക്കാനാണ് പലർക്കും ഇഷ്ടമെന്നും എന്നാൽ താൻ സ്വയം വെല്ലുവിളിച്ചുകൊണ്ടാണ് താൻ ആ റോൾ ചെയ്തതെന്നുമാണ് സമാന്ത പറയുന്നത്. കൂടാതെ ഷൂട്ടിന്റെ തുടക്ക ദിവസത്തിൽ 500 ഓളം വരുന്ന ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മുന്നിൽ താൻ വിറയ്ക്കുകയായിരുന്നണെന്നുമാണ് സമാന്ത പറയുന്നത്. സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കാനാണ് താൻ അത്തരം വേഷം ചെയ്തതെന്നും സാമന്ത പറയുന്നു.
" ഞാൻ മറ്റുള്ളവർക്ക് എന്തെങ്കിലും സന്ദേശം കൊടുക്കാനാണ് ചില കാര്യങ്ങൾ ചെയ്യുന്നതെന്ന് വിശ്വസിക്കാനാണ് പലർക്കും ഇഷ്ടം. എന്നാൽ, എന്നെ തന്നെ വെല്ലുവിളിക്കാനാണ് ഞാൻ അത്തരം കാര്യങ്ങൾ ഏറ്റെടുക്കുന്നത്. ജീവിതത്തിൽ ഒരിക്കലും ഞാൻ എന്നെ കാണാൻ കൊള്ളാവുന്ന, ഹോട്ടായ സ്ത്രീയായി കരുതിയിരുന്നില്ല. അത് അഭിനയിച്ച് ഫലിപ്പിക്കാൻ എനിക്ക് പറ്റുമോയെന്ന് സ്രെമിയ്ക്കാനുള്ള അവസരമായാണ് ഞാൻ 'ഊ അണ്ടാവ'യെ കണ്ടത്. അത്തരമൊന്ന് ഞാൻ മുൻപ് ചെയ്തിരുന്നില്ല. അതിനാൽ, അത് സ്വയം ഞാൻ ഏറ്റെടുത്ത വെല്ലുവിളി ആയിരുന്നു.ഒരിക്കൽ മാത്രമേ ആ വെല്ലുവിളി ചെയ്യാൻ പോകുന്നുള്ളൂ. അതിനാൽ ഞാൻ ആ വെല്ലുവിളി ഏറ്റെടുത്ത ചെയ്യാൻ തീരുമാനിച്ചു. ഇതിൽ ഡാൻസിനേക്കാൾ ആറ്റിട്യൂഡിനായിരുന്നു പ്രാധാന്യം. സ്വന്തം സെഷ്വാലിറ്റിൽ ആനന്ദം കണ്ടെത്തുന്ന, ആത്മ വിശ്വാസമുള്ള സ്ത്രീയെക്കുറിച്ചായിരുന്നു. എന്നാൽ ഞാൻ ഇതൊന്നുമായിരുന്നില്ല. മുൻപ് ഒരിക്കലും ലഭിക്കാത്ത അവസാരമായിരുന്നു. സ്റ്റീരിയോടൈപ്പുകൾ തകർക്കാൻ ഉദ്ദേശിച്ചാണ് സ്വയം വെല്ലുവിളി ഏറ്റെടുത്തതെ'ന്നും സാമന്ത ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.