യൂത്ത്' കേരളത്തിലും തകര്‍പ്പന്‍ വിജയം.
ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ്.

കെന്‍ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച 'യൂത്ത്' കേരളത്തിലും തകര്‍പ്പന്‍ വിജയം. കെന്‍ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്. വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം പ്രദര്‍ശനം ആരംഭിച്ച യൂത്തിനും ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. വയലന്‍സും രക്തച്ചൊരിച്ചിലും ഇല്ലാതെ, ആദ്യാവസാനം പ്രേക്ഷകര്‍ക്ക് ചിരിച്ച് ആസ്വദിച്ചു കാണാവുന്ന പക്കാ എന്റെര്‍റ്റൈനെര്‍ ആണ് ചിത്രം എന്ന അഭിപ്രായമാണ് യൂത്തിനു ലഭിക്കുന്നത്. ആദ്യ ദിനം ലഭിച്ചതിലും കൂടുതല്‍ കളക്ഷന്‍ ആണ് ചിത്രത്തിന് നാലാം ദിനം ലഭിച്ചത് എന്നത് ചിത്രത്തിന്റെ പ്രേക്ഷക സ്വീകാര്യതക്കു അടിവരയിടുന്നു. കുടുംബ പ്രേക്ഷകര്‍ക്കും യുവ പ്രേക്ഷകര്‍ക്കും ഒരുപോലെ ടെന്‍ഷനും പിരിമുറുക്കങ്ങളും മറന്ന് ചിരിച്ചു ആസ്വദിച്ചു കാണാവുന്ന ഒരു സിനിമാനുഭവമാണ് യൂത്ത് സമ്മാനിക്കുന്നത്കേരളത്തിലും തമിഴ്‌നാട്ടിലും ഗംഭീര പ്രതികരണം നേടുന്ന ചിത്രത്തില്‍ മികച്ച പ്രകടനവുമായി തിളങ്ങി നില്‍ക്കുന്നത് മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂട് ആണ് എന്നതും ശ്രദ്ധേയമാണ്. ചിത്രത്തിലെ വളരെ നിര്‍ണ്ണായക കഥാപാത്രമായി, നായകനായ കെനിന്റെ അച്ഛന്‍ വേഷത്തിലാണ് സുരാജ് അഭിനയിച്ചിരിക്കുന്നത്. നായകനായ കെന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. യുവത്വത്തിന്റെ, അവരുടെ ജീവിതത്തിന്റെ ആഘോഷം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ ഓരോരുത്തരും ഇഷ്ടപെടുന്ന രീതിയില്‍, സ്‌കൂള്‍ - കോളേജ് കാലഘട്ടവും അതിലുള്ള രസകരമായ നിമിഷങ്ങളും പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളുടെ വൈകാരികതയും എല്ലാം ഉള്‍പ്പെടുത്തി ഒരുക്കിയ ചിത്രം, ഒരു പക്കാ ഫണ്‍ പാക്കേജ് ആയാണ് അവര്‍ക്കു മുന്നിലെത്തിച്ചിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യവും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം കോര്‍ത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവല്‍ എന്റെര്‍റ്റൈനെര്‍ തീയേറ്റര്‍ അനുഭവം ആണ് ചിത്രം സമ്മാനിക്കുന്നത്..
