വ്യാജ വാര്‍ത്തകള്‍ അവഗണിക്കൂ, എന്തിനാണ് തിടുക്കം! ലോക അപ്‌ഡേറ്റുമായി ദുല്‍ഖര്‍

Lokah Chapter One-Chandra ott release update


വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ് ലോക. മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ കളക്ഷനെ പിന്നിലാക്കി മലയാളത്തിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. 267 കോടി ആഗോള കളക്ഷന്‍ നേടിയാണ് ചിത്രം ചരിത്ര നേട്ടം സ്വന്തമാക്കിയത്. ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ലോക നിര്‍മിച്ചത്. ചിത്രം എപ്പോള്‍ ഒടിടിയില്‍ വരും? ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍. ഉടന്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യില്ല. തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശനം തുടരുമെന്നും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

ദുല്‍ഖറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്:

ലോക അടുത്തൊന്നും ഒടിടിയില്‍ വരില്ല. വ്യാജ വാര്‍ത്തകള്‍ അവഗണിക്കൂ, ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കൂ!


കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് ലോകയില്‍ പ്രധാന വേഷങ്ങള്‍ അഭിനയിച്ചത്. ചിത്രം രചിച്ച് സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍ ആണ്. അഞ്ച് ഭാഗങ്ങള്‍ ഉള്ള ഒരു വമ്പന്‍ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സ് കൂടിയാണ് ഈ ചിത്രം.



Related Articles
Next Story