തെലങ്കാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം മലയാളനടി നിവേദക്ക്

കണ്ണൂർ: തെലങ്കാന സർക്കാരിന്റെ ചലച്ചിത്രപുരസ്കാരങ്ങളിൽ കേരളത്തിനും അഭിമാനം. മികച്ച നടിക്കുള്ള സംസ്ഥാന തെലങ്കാന സർക്കാരിന്റെ പുരസ്കാരം നേടിയ മലയാളി നടി നിവേദ തോമസ് കണ്ണൂർ ജില്ലകാരിയാണ്. നന്ദകിഷോർ സംവിധാനം ചെയ്ത '35 ചിന്നകഥ കാതു' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവേദിതക്ക് മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. ചിത്രത്തിലെ കഥാപാത്രത്തിന് പൂർണത നൽകാനായി നിവേദ തോമസ് ശരീരഭാരം കൂട്ടിയിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ സരസ്വതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവേദ അവതരിപ്പിച്ചത്.
ചെന്നൈയിൽ പഠിച്ച് വളർന്ന നിവേദ ജയറാം ഗോപിക കോമ്പോയിൽ ഒരുങ്ങിയ കുടുംബ ചിത്രം 'വെറുതെ ഒരു ഭാര്യ' യിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത് . ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. മോഹൻലാൽ ചിത്രമായ 'പ്രണയ'ത്തിൽ ജയപ്രദയുടെ കുട്ടിക്കാലം അവതരിപ്പിച്ചു. ഉത്തര, മധ്യവേനൽ, ചാപ്പാകുരിശ്, തട്ടത്തിൻമറയത്ത്, റോമൻസ് തുടങ്ങിയവയാണ് നിവേദയുടെ മറ്റ് മലയാള ചിത്രങ്ങൾ.
തമിഴിൽ മോഹൻലാലും വിജയ്യും ഒന്നിച്ച ജില്ലയിൽ വിജയുടെ സഹോദരിയായി നിവേദ വേഷം ഇട്ടിരുന്നു. 'ദൃശ്യ'ത്തിന്റെ തമിഴ് പതിപ്പായ 'പാപനാശ'ത്തിൽ കമലഹാസന്റെ മൂത്തമകളായി അഭിനയിച്ചത് നിവേദയാണ്. എ.ആർ.മുരുകദോസ് സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രമായ 'ദർബാറി'ൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ച് ഏറെ ജനപ്രിയയായി. പവൻ കല്യാണിൻ്റെ നായികയായി തെലുങ്കിൽ വക്കീൽ സാബ് എന്ന ചിത്രത്തിലും അഭിനയിച്ചു.