സെൻസർബോഡിന്റെ A സർട്ടിഫിക്കറ്റ്. ശ്രീനാഥ് ഭാസിയുടെ പൊങ്കാല നാളെ റിലീസ്

സെൻസർ ബോഡ് നിർദ്ദേശച്ച ഭാഗങ്ങൾ സിനിമയുടെ പ്രധാന ഭാഗം ആയതിനാൽ കട്ട് ചെയ്യാൻ സാധിക്കില്ലന്ന് അണിയറ പ്രവർത്തകർ.ചിത്രത്തിന് A സർട്ടിഫിക്കറ്റ്

Starcast : ശ്രീനാഥ് ഭാസി , ബാബുരാജ്

Director: എ ബി binil

( 0 / 5 )

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം 'പൊങ്കാല' നാളെ തിയറ്ററുകളിലെത്തും. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രത്തിലെ എട്ടു ഭാഗങ്ങൾക്ക് കട്ട്ചെയ്തുമാറ്റാൻ സെൻസർബോർഡ് നിർദേശിച്ചിരുന്നു. എന്നാൽ സിനിമയിലെ ചില പ്രധാന ഭാഗങ്ങൾ നീക്കം ചെയ്യാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു അണിയറപ്രവർത്തകർ. ഈ രംഗങ്ങൾ ഉൾക്കൊള്ളിച്ച് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുകയാണ് സെൻസർ ബോർഡ്. സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റോടെ സീന്‍ കട്ട് ഒന്നുമില്ലാതെ 350-ലധികം തിയറ്ററുകളില്‍ വേള്‍ഡ് വൈഡായി വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യും. കേരളത്തില്‍ മാത്രം 110 തിയറ്ററുകളില്‍ റിലീസുണ്ട്.

2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് കഥ. ശ്രീനാഥ് ഭാസി ആദ്യമായി റിയലിസ്റ്റിക്ക് ആക്ഷൻ ഹീറോ ആയി എത്തുന്ന ചിത്രം കൂടിയാണിത്. യാമിസോനയാണ് നായിക.

ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, യാമി സോനാ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.




Related Articles
Next Story