'പ്രാര്‍ത്ഥനകള്‍ക്കെല്ലാം ഫലം കണ്ടു, സ്‌നേഹത്തിന്റെ പ്രാര്‍ത്ഥനകളല്ലേ, അതിന് ഫലം കിട്ടും'; കൈകൂപ്പി നന്ദി പറഞ്ഞ് മമ്മൂട്ടി

Mammootty joins sets of Mahesh Narayanan film



മമ്മൂട്ടി കാമറയ്ക്ക് മുന്നില്‍ മടങ്ങിയെത്തി. ഹൈദരാബാദിലെ മഹേഷ് നാരായണന്റെ സിനിമയില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു.

'പ്രാര്‍ത്ഥനകള്‍ക്കെല്ലാം ഫലം കണ്ടു. സ്‌നേഹത്തിന്റെ പ്രാര്‍ത്ഥനകളല്ലേ, അതിന് ഫലം കിട്ടും. ഇതെന്റെ ജോലിയാണ്. ഇഷ്ടപ്പെട്ട ഇടത്തേക്കാണല്ലോ മടങ്ങിവന്നിരിക്കുന്നത്...'


കൈകൂപ്പി മമ്മൂട്ടി എല്ലാവര്‍ക്കും നന്ദി പറഞ്ഞു. സംവിധായകന്‍ മഹേഷ് നാരായണനും കൂട്ടരും മമ്മൂട്ടിയെ സ്വീകരിച്ചു.

തെലങ്കാന ആര്‍ടിസി ആസ്ഥാനത്താണ് ഷൂട്ടിഗ്. കുഞ്ചാക്കോ ബോബനും ജോയിന്‍ ചെയ്യും. മമ്മൂട്ടിയും മോഹന്‍ലാലും നയന്‍താരയും ഒന്നിക്കുന്ന രംഗങ്ങളും ഷൂട്ട് ചെയ്യും.

ഹൈദരാബാദിലെ ഷെഡ്യൂളിന് ശേഷം ചിത്രീകരണം യുകെയിലാണ്. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ കൊച്ചിയില്‍ വച്ച് ചിത്രീകരിക്കും.


Related Articles
Next Story