Begin typing your search above and press return to search.
മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ട് തുടരും; പുതിയ ചിത്രം വരുന്നു
Mohanlal and Tharun Moorthy team up again after Thudarum

തുടരും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി അടുത്ത ചിത്രം ഒരുക്കുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് രതീഷ് രവി. തുടരും ഉള്‍പ്പെടെ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ മോളിവുഡ് ടൈംസ് പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ദൃശ്യം 3-ന് ശേഷം ചിത്രീകരണം ആരംഭിക്കുന്ന മോഹന്‍ലാല്‍ ചിത്രം തരുണ്‍ മൂര്‍ത്തിക്കൊപ്പമായിരിക്കും.
Next Story
