'എന്റെ ഭാര്യയെ ഈ വേദിയിലേക്ക് കൊണ്ടുവരാനുള്ള പണം എനിക്കില്ല!' കണ്ണുനിറഞ്ഞ് വിഘ്‌നേഷ് ശിവന്‍, കെട്ടിപ്പുണര്‍ന്ന് നയന്‍താര
Nayanthara-Vignesh Sshivan emotional moments

എന്റെ ഭാര്യയും നടിയുമായ നയന്‍താരയെ വേദിയിലേക്ക് കൊണ്ടുവരാനുള്ള സാമ്പത്തിക ശേഷി എനിക്കില്ല. ചിത്രത്തിന്റെ നിര്‍മാതാവായും എന്റെ ഭാര്യയായും നായന്‍താരയ്ക്ക് വേദിയിലേക്ക് വരാം... സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെ വാക്കുകള്‍ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ലൗ ഇന്‍ഷുറന്‍സ് കമ്പനി എന്ന ചിത്രത്തിന്റെ പ്രീ റിലീസ് വേദിയിലാണ് 'ഭാര്യ'യായി നയന്‍സ് എത്തിയത്. ഏപ്രില്‍ പത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
എന്റെ ഭാര്യ നയന്‍താര എനിക്ക് തരുന്നത് വലിയ പിന്തുണയാണ്. ഇത്തരം പരിപാടികള്‍ക്കൊന്നും വരുന്നതിന് നയന്‍താരയ്ക്ക് താല്‍പ്പര്യമില്ല. രണ്ടു ദിവസം മുമ്പ് നയന്‍താര ഇവിടെ വന്ന് ഒരുക്കങ്ങളെല്ലാം നോക്കിയിരുന്നു. ഓഡിലോ ലോഞ്ചിന് ഇന്നു വന്നിട്ടുണ്ട്. എവിടെ ഇരിക്കുന്നു എന്നറിയില്ല. പരിപാടി തുടങ്ങുമ്പോള്‍ പുറത്തേക്ക് പോകാനും സാധ്യതയുണ്ട്. നയന്‍താര ഇവിടെ ഉണ്ടെങ്കില്‍ ആരെങ്കിലും അവരെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവരാമോ? വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.
വിഘ്‌നേഷ് സംസാരിക്കുന്നതിനിടെ നയന്‍താര വേദിയിലേക്ക് വന്നു. ഭാര്യയെ കണ്ട വിഘ്‌നേഷ് കെട്ടിപ്പിടിക്കുകയും നെറുകയില്‍ സ്‌നേഹ ചുംബനം നല്‍കുകയും ചെയ്തു. നയന്‍താര വിഘ്‌നേഷിനെ ആശ്ലേഷിച്ചു. തുടര്‍ന്ന് താരം കാണികളെ വണങ്ങി വേദിയില്‍ നിലയുറപ്പിച്ചു.
പ്രദീപ് രംഗനാഥന്‍, കൃതി ഷെട്ടി എന്നവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
