അവധിക്കാല യൂറോപ്പ് യാത്രയിൽ വീണ്ടും ചർച്ചയായി നയൻതാരയുടെ ഫാഷൻ സെൻസ് ; പ്രഡാ ബാഗിന്റെ വില ഏകദേശം 1.93 ലക്ഷം രൂപ

പാലപ്പോഴും തന്റേതായ ഫാഷൻ സ്റ്റേറ്റ്മെൻറുകളിലൂടെ ആരാധകരെ രസിപ്പിക്കുന്ന താരമാണ് നയൻതാര . ഇപ്പോഴിതാ, യൂറോപ്പിലുടനീളമുള്ള അവധിക്കാല യാത്രയിൽ താരം പങ്കുവച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
നയൻതാര തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ചിത്രങ്ങളിൽ യൂറോപ്പിലെ സ്മാരകങ്ങളും നഗരശില്പസൗന്ദര്യവും ആസ്വദിക്കുന്നത്തിന്റെയും നിമിഷങ്ങൾ പകർത്തുന്നതുമാണ് കാണുന്നത്. കറുത്ത ഓവർകോട്ട്, ട്രൗസേഴ്‌സ്, വെസ്റ്റ് എന്നിവ അണിഞ്ഞ് മുഴുവൻ ബ്ലാക്ക് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
എന്നാൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് നയൻതാര ഉപയോഗിച്ചിരുന്ന ചുവപ്പൻ നിറത്തിലുള്ള പ്രഡാ മെസഞ്ചർ ബാഗാണ്. ഈ ആഡംബര ബാഗിന്റെ ഏകദേശ വില 1.93 ലക്ഷം രൂപയാണ്, എന്ന് റിപ്പോർട്ടുകൾ പറയുന്നു. ചിത്രങ്ങൾക്കൊപ്പം താരം കുറിച്ച ക്യാപ്ഷൻ: “ആൻഡ് ദി ലോർഡ് റിമെംബേർഡ് ഹർ .”എന്നായിരുന്നു.
നയൻതാര അവസാനമായി അഭിനയിച്ച ചിത്രം 'ടെസ്റ്റ്' നേരിട്ട് ഓടിടിയിലൂടെയാണ് റിലീസ് ചെയ്തത്. ആർ. മാധവനും സിദ്ധാർത്തും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ തമിഴ് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കുമുധ എന്ന കഥാപാത്രത്തിലൂടെ നയൻതാര ഏറെ പ്രശംസയും നേടിയിരുന്നു.
ഇപ്പോൾ, താരം കന്നട സൂപ്പർസ്റ്റാർ യാഷിന്റെ ഏറ്റവും പുതിയ ചിത്രം ‘ടോക്‌സിക്’-ലാണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. ‘ഡിയർ സ്റ്റുഡന്റ്സ്’ (നിവിൻ പോളിയോടൊപ്പം), ‘മൂക്കുത്തി അമ്മൻ 2’, ‘റക്കയി’, കൂടാതെ മോഹൻലാലും മമ്മൂട്ടിയും അഭിനയിക്കുന്ന പേരിടാത്ത ഒരു മലയാളചിത്രം തുടങ്ങിയവയും നയൻതാര ഉൾപ്പെടുന്ന ചിത്രങ്ങളാണ്.