തന്റെ 40 കളിലെ ബുദ്ധിമുട്ടുകളെ പറ്റി തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്.
മുപ്പതൊക്കെ എന്തൊരു ചെറുപ്പമാണെന്നോ. 43 എത്തുമ്പോൾ നല്ല രസമായിരിക്കും.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം സ്വന്തമായി യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. ഇപ്പോഴിതാ നാല്പതുകളെ കുറിച്ച് രഞ്ജിനി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
"മുപ്പതൊക്കെ എന്തൊരു ചെറുപ്പമാണെന്നോ. 43 എത്തുമ്പോൾ നല്ല രസമായിരിക്കും. എനിക്ക് ആകെയുള്ള പ്രശ്നം കുറച്ച് ഫിസിക്കൽ പെയിൻ ആണ്. 38-40 ആകുമ്പോൾ ഒരു ഹോർമോണൽ ഷിഫ്റ്റ് വരും. ആൾക്കാരെ കൊല്ലാൻ തോന്നും, ചിലർക്ക് ഡിപ്രഷൻ വരും. ബയോളജിക്കലി ആ ഘട്ടം വളരെ ബുദ്ധിമുട്ടാണ്. എനിക്ക് നേരത്തെ തന്നെ ജോയിന്റ്സ് വളരെ മോശമാണ്. ആ വേദന കുറേയുണ്ട്. നാൽപതാകുമ്പോൾ റിക്കവറി സമയം കൂടുതലാണ്." രഞ്ജിനി പറയുന്നു.
"ഞാൻ ഒരുപാട് പാർട്ടി ചെയ്യുന്ന ആളാണ്. അതൊക്കെ കൺട്രോൾ ചെയ്യണം. ഉറക്കം പ്രധാനമാകും. നേരത്തെ എന്തും കഴിക്കാമായിരുന്നു. ഇപ്പോൾ എന്ത് കഴിക്കുന്നു എന്നതിൽ ശ്രദ്ധ കൊടുക്കണം. പ്രീമെനോപോസിലക്ക് കടക്കുന്ന ഘട്ടം. അടുത്ത അഞ്ച് പത്ത് വർഷത്തിനുള്ളിൽ പിരീയഡ്സ് നിൽക്കുന്ന സമയം. അവിടെയാണ് ഞാൻ. ചൂട് കൂടും. ബീച്ചിൽ പോകാൻ ഇഷ്ടമുള്ളയാളായിരുന്നു ഞാൻ. എന്നാലിപ്പോൾ തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രമാണ് പോകുന്നത്." തന്റെ ചാനലിലെ ഒരു പരിപാടിക്കിടെയായിരുന്നു രഞ്ജിനിയുടെ പ്രതികരണം.
