സായ് പല്ലവി നിരസിച്ച ആ വിജയ് ചിത്രത്തിൽ പിന്നീട് നായികയായത് തൃഷ

ദക്ഷിണേന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് സായ് പല്ലവി. തിരഞ്ഞെടുത്ത കഥാപാത്രങ്ങളെല്ലാം ജനമനസുകൾക്ക് പ്രിയപ്പെട്ടവയുമാണ്. എന്നാൽ താരം ഒരു ഹിറ്റ്ചിത്രത്തിലേക്ക് ലഭിച്ച ഒരവസരം നിരസിച്ചതയുള്ള വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദളപതി വിജയിയുടെ സൂപ്പർഹിറ്റ് ചിത്രം 'ലിയോ'യിൽ നിന്നുമാണ് സായ് പല്ലവി പിന്മാറിയത്.
ലിയോയിൽ വിജയിയുടെ കഥാപാത്രമായ പർത്തിബന്റെ ഭാര്യ സത്യ പർത്തിബൻ എന്ന കഥാപാത്രത്തിന് വേണ്ടി സായ് പല്ലവിയെ സമീപിച്ചിരുന്നു. എന്നാൽ, ഇത്ര വലിയൊരു പദ്ധതിയിലേയ്ക്ക് കടക്കാൻ സായ് പല്ലവി തയ്യാറായില്ല.റിപ്പോർട്ടുകൾ പ്രകാരം, സായ് പല്ലവി ചിത്രത്തിൽ തന്റെ കഥാപാത്രത്തിന് ആവശ്യമായ പ്രാധാന്യം ഇല്ലെന്ന് വിലയിരുത്തിയാണ് സായ് പല്ലവി ചിത്രത്തിൽ നിന്നും പിന്മാറിയത്. ഒരു സിനിമയിൽ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ പ്രധാന്യമുണ്ടായിരിക്കണം എന്ന നിലപാടാണ് സായ് പല്ലവിക്ക്. പിന്നീട് അതേ കഥാപാത്രം ചെയ്തത് തൃഷ കൃഷ്ണൻ. 'ലിയോ' പിന്നീട് 623 കോടി രൂപ ലോകവ്യാപകമായി സമ്പാദിച്ച മികച്ച വിജയം നേടി.
ഇതിനിടയിൽ, തളപതി വിജയ് തന്റെ അവസാന ചിത്രമായ 'ജന നായകന്റെ തിരക്കിലാണ്. പൂർണ്ണമായി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പായി ചിത്രം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 2026 ജനുവരി 9-നാണ് ചിത്രം തീയറ്ററിൽ എത്തുന്നത്.
അതേസമയം, സായ് പല്ലവി അവസാനമായി അഭിനയിച്ച ചിത്രം 'തന്ദേൽ' ആണ്. ചന്തു മോണ്ടേതി സംവിധാനം ചെയ്ത ഈ തെലുങ്ക് ചിത്രം ബോക്‌സ് ഓഫിസിൽ വലിയ വിജയമായിരുന്നു. ഇപ്പോൾ സായ് പല്ലവി നിതേഷ് തിവാരിയുടെ സംവിധാനത്തിൽ റൺബിർ കപൂറിനൊപ്പം 'രാമായണ'ത്തിൽ അഭിനയിക്കുകയാണ്. ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.