ബാഹുബലിയിലെ കോസ്റ്റ്യൂം തയിച്ച അതെ ടീം ആണ് ആട് 3യിലും കോസ്റ്റ്യൂം ചെയ്തതെന്ന് സൈജു കുറുപ്പ്
ആട് 3 യിലെ സ്റ്റെഫിയുടെ കോസ്റ്റ്യൂം ഡിസൈനിനെ കുറിച്ച് പറയുകയാണ് സൈജു കുറുപ്പ്.

മലയാളത്തിലെ മികച്ച കോസ്റ്റ്യൂം ഡിസൈനര്‍മാരില്‍ ഒരാളാണ് സ്‌റ്റെഫി സേവ്യര്‍. 2017 ൽ ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിലൂടെയാണ് സ്‌റ്റെഫി വസ്ത്രാലങ്കാര രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാളത്തിലെ മികച്ച പല ചിത്രങ്ങൾകും വസ്ത്രാലങ്കാരം ചെയ്തത് സ്റ്റെഫിയായിരുന്നു. ഇപ്പോഴിതാ ആട് 3 യിലെ സ്റ്റെഫിയുടെ കോസ്റ്റ്യൂം ഡിസൈനിനെ കുറിച്ച് പറയുകയാണ് സൈജു കുറുപ്പ്. ബാഹുബലിയിലെ കോസ്റ്റ്യൂം തയിച്ച അതെ ടീം ആണ് ആട് 3യിലും കോസ്റ്റ്യൂം ചെയ്തതെന്ന് സൈജു കുറുപ്പ് പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.സ്റ്റെഫിയെ എടുത്ത് പറയണം. ഒരുപാട് കോസ്റ്റ്യൂമിനെ കുറിച്ച് ഗവേഷണം നടത്തി. ബാഹുബലിയുടെ കോസ്റ്റ്യൂം ചെയ്ത ആളുകളെ കൊണ്ട് വന്നാണ് ഡ്രസ്സ് സ്റ്റിച്ച് ചെയ്തത് ഹൈദരാബാദിൽ നിന്ന്. അവരൊക്കെ കൊച്ചിയിൽ വന്നിരുന്നു ഞങ്ങളുടെ അളവ് എടുക്കാൻ. ട്രയലിന് വേണ്ടി അവർ വീണ്ടും വന്നിരുന്നു. അങ്ങനെ ഒരുപാട് ഹാർഡ് വർക്ക് സ്റ്റഫിയുടെയും ഉണ്ട്. ഒരു അഭിമുഖത്തിൽ സ്റ്റഫി തന്നെ പറഞ്ഞിട്ടുണ്ട് പീരിയഡ് മൂവി എന്ന് പറയുമ്പോൾ പിരിയഡ് എങ്ങനെയും ആവാം. ഒരു പ്രത്യേക കാലഘട്ടമാണ്. മുഗൾ രാജവംശവും ടിപ്പു സുൽത്താനും ഉണ്ടായിരുന്ന കാലഘട്ടമാണ് പറയുന്നത്. അതിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ വേണം. അതൊക്കെ ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടിയിരുന്നു,'സൈജു കുറുപ്പ് പറഞ്ഞു.
