Begin typing your search above and press return to search.
ചിദംബരം ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്ന് യുവതി
ചിദംബരത്തിനെതിരെ യുവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.

ലൈംഗികാതിക്രമത്തിന് യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ യുവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയത്.
ബിഎന്‍എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും, ആവശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
2022ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകനാണ് ചിദംബരം.
Next Story
