അഖിൽ മാരാരെ 'പേപ്പട്ടി' എന്ന് അധിക്ഷേപിച്ച് ഷിയാസ് , പേപ്പട്ടികൾ കെട്ടിയിട്ടിടത്തുനിന്ന് കുരയ്ക്കുമെന്നും പ്രസ്താവന

സ്വന്തം ഉമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ ആളുടെ വാക്ക് ആര് വിശ്വസിക്കാനാണെന്ന് മാരാർ

ബിഗ് ബോസ് താരം അഖിൽ മാരാരെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മറ്റൊരു ബിഗ് ബോസ് താരം ഷിയാസ് കരീം.

ഷിയാസ് തന്റെ സ്വന്തം ഉമ്മയെ അടിച്ചു പുറത്താക്കി എന്ന അഖിൽ മാരാരുടെ വിവാദ പരാമർശത്തിനാണ് താരം ചുട്ടമറുപടി കൊടുത്തിരിക്കുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷിയാസിനെതിരെ അഖിൽ മാരാർ ഇത്തരത്തിലുള്ള ഒരു ആരോപണം നടത്തിയിരിക്കുന്നത്. സ്വന്തം ഉമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ ആളുടെ വാക്ക് ആര് വിശ്വസിക്കാനാണ് എന്നതായിരുന്നു മാരാരുടെ ചോദ്യം. അഖിൽ മാരാരുടെ ഈ ആരോപണത്തിന് സമൂഹമാധ്യമത്തിലൂടെ വൈകാരികവും എന്നാൽ ശക്തവുമായ ഭാഷയിലാണ് ഷിയാസ് മറുപടി കൊടുത്തിരിക്കുന്നത്.


ഏതൊരു മകനും ഉമ്മയുമായുള്ള ബന്ധം ആഴിയേക്കാൾ ആഴമേറിയതാണെന്നും, ജനിച്ച നാൾ മുതൽ തന്റെ ഹൃദയത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള സ്നേഹമാണതെന്നുമാണ് ഷിയാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത് . തന്നെ കണ്ടും കേട്ടും അനുഭവിച്ചും അറിയുന്ന നാട്ടുകാർക്ക് സത്യാവസ്ഥ അറിയാമെന്നും, കുടുംബബന്ധത്തിന്റെ വിലയറിയുന്ന ആരെങ്കിലും ഇത്തരമൊരു കാര്യം പറയുമോ എന്നും ഷിയാസ് ചോദിച്ചു. അഖിൽ മാരാരെ 'പേപ്പട്ടി' എന്ന് അധിക്ഷേപിച്ച ഷിയാസ്, പേപ്പട്ടികൾ കെട്ടിയിട്ടിടത്തുനിന്ന് കുരയ്ക്കുമെന്നും ഇത് അതിനുള്ള മറുപടിയാണെന്നും കൂട്ടിച്ചേർത്തു.

ഷിയാസിന്റെ കുറിപ്പ് ഇങ്ങനെ.

"ഏതൊരു മകനും ഉമ്മയുമായുള്ള ബന്ധം ആഴിയേക്കാൾ ആഴമേറിയതാണ്. അതാണ്‌ എന്റെ പൊന്നുമ്മയോട് ജനിച്ചിന്നോളം എന്റെ ഹൃദയത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളതും. എന്റെ ഇടനെഞ്ചിൽ പച്ചക്കുത്തിയ ആ സ്നേഹത്തെ എന്നെ കണ്ടും കേട്ടും അനുഭവിച്ചും വന്ന എന്റെ നാട്ടുകാർ ചാണകം ചവിട്ടി കോട്ടത്തലയോട് പറഞ്ഞെത്രെ ഞാൻ തള്ളി പറഞ്ഞെന്ന്. ഞാൻ വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കി എന്ന്. കുടുംബ ബന്ധത്തിന്റെ വിലയറിയുന്ന അമ്മമാരോട് സ്നേഹമുള്ള ഏതേലും ഒരാൾക്ക് പറയാൻ കഴിയുന്ന കാര്യമാണോ കോട്ടതല്ല ഒരു ഓൺലൈൻ ചാനലിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞത്?


എന്റെ ഉമ്മ അന്നും ഇന്നും എന്നും എന്റെ കൂടെയുണ്ട് . എനിക്കെന്നും എപ്പോഴും താങ്ങായ്, തണലായ്, ഊർജ്ജമായ്. പേപ്പട്ടികൾ കുരയ്ക്കും കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും. ആ പേപ്പട്ടിയുടെ കുരയ്ക്കുള്ള മറുപടിയാണിത് ." ഷിയാസ് കരീം കുറിച്ചു.



കുറിപ്പിൽ ഒതുക്കാതെ തന്റെ ഉമ്മയെ ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചാണ് ഷിയാസ് ഈ ആരോപണങ്ങളെ പൊളിച്ചടുക്കിയത്. തന്റെ ഉമ്മയും വലിയുമ്മയും കൂടെയുള്ള ഒരു വfഡിയോ ഷിയാസ് പങ്കുവെച്ചു. "ഇതാണ് എന്റെ ഉമ്മ, കൂടെയുള്ളത് എന്റെ വലിയുമ്മ. ഉമ്മ പറയൂ എന്താണ് സംഭവം എന്ന്" ഷിയാസ് വീഡിയോയിൽ ചോദിക്കുന്നുണ്ട്. താൻ വീട്ടിൽ തന്നെയുണ്ടെന്നും തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും ഉമ്മ ഈ വfഡിയോയിലൂടെ വ്യക്തമാക്കി.


"എന്നും രാവിലെ ഞാൻ പുറത്തുപോകും വൈകിട്ട് തിരിച്ചു കയറും . ഇതായിരിക്കും ഞാൻ പുറത്തായി എന്ന് പറഞ്ഞത്. എന്നെ പുറത്താക്കി എന്നൊക്കെ പറഞ്ഞാൽ എന്താണ് മറുപടി പറയുന്നത്? ആരും എന്നെ പുറത്താക്കിയിട്ടില്ല, ആരാണ് ഇതൊക്കെ പറയുന്നത്?" ചിരിച്ചുകൊണ്ടാണ് ഷിയാസിന്റെ ഉമ്മ മറുപടി പറഞ്ഞത്.



വ്യക്തിപരമായ അധിക്ഷേപങ്ങളും സോഷ്യൽ മീഡിയയിലൂടെയുള്ള പരസ്പരമുള്ള വെല്ലുവിളികളുമാണ് അഖിൽ മാരാരും ഷിയാസ് കരീമും തമ്മിലുള്ള തർക്കം ഇത്രമാത്രം വഷളാക്കിയത്. ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ടും അല്ലാതെയും ഇരുവരും നടത്തിയ അഭിമുഖങ്ങളിൽ പരസ്പരം താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ള പരാമർശങ്ങൾ ഉണ്ടായതാണ് ഈ ശത്രുതയുടെ തുടക്കം. ഒരാൾ മറ്റൊരാളുടെ സ്വഭാവത്തെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ഇവർ നിരന്തരം വാക്പോരുകളിൽ ഏർപ്പെടാറുണ്ട്. വസ്തുതകൾ അന്വേഷിക്കാതെ തനിക്കെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്ന് ഷിയാസും, മറ്റേയാൾ വെറും പ്രകടനക്കാരനാണെന്ന് അഖിലും വാദിക്കുന്നതോടെ ഈ തർക്കത്തിന് അന്ത്യമില്ലാതെ തുടരുകയാണ്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story