ശോഭിത- നാഗചൈതന്യ; അക്കിനേനി കുടുംബത്തിലെ വിവാഹ വിശേഷങ്ങൾ....

ഡിസംബർ 4ന് ഹൈദരാബാദിൽ വെച്ചായിരിക്കും ശോഭിത - നാഗ് ചൈതന്യ വിവാഹം നടക്കുക

താരങ്ങളായ ശോഭിത ധുലിപാലയും നാഗ് ചൈതന്യയും ഒന്നിക്കുന്നു എന്നുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മുതൽ സാമൂഹ്യമാധ്യമങ്ങളിൽ ഇരുവരുടെയും കല്യാണ വിശേഷങ്ങളാണ് ചർച്ചയാകുന്നത്. ഇപ്പോൾ താരങ്ങൾ എല്ലാവരുടെയും പ്രിയപ്പെട്ട ജോഡികളായി ഇരുവരും മാറിയിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള വിവാഹം അടുത്ത മാസം നടക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2024 ഓഗസ്റ്റ് 8 ആണ് രണ്ടു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും കല്യാണ നിച്ഛയം നടത്തിയത്. എന്നാൽ വളരെ സ്വകാര്യമായി അടുത്ത ബന്ധുക്കൾ മാത്രമായി നടത്തിയ ചടങ്ങുപോലെ തന്നെയായിരിക്കും വിവാഹവും എന്നാണ് എപ്പോൾ വരുന്ന റിപ്പോർട്ടുകൾ. അടുത്ത മാസം ഡിസംബർ 4 നു ആണ് വിവാഹം. അക്കിനേനി കുടുംബത്തിന്റെ തന്നെ സ്വന്തമായ ഹൈദരാബാദിലെ അന്നപൂർണ സ്റുഡിയോസിൽ വെച്ചായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക. തീർത്തും തെലുങ്ക് ആചാര പ്രകാരമായിരിക്കും വിവാഹ ചടങ്ങുകൾ. ഹൈദരാബാദിൽ വെച്ച് നടന്ന വിവാഹ നിച്ഛയത്തിന് മഞ്ഞൾ പൊടിക്കുന്നതും ശോഭിതയുടെ ജന്മനാടായ വിശാഖപട്ടണത്തും നടന്ന ചടങ്ങിൽ ജീരകവും ശർക്കരയും പൊടിച്ചു വധുവരന്മാരുടെ തലയിൽ വയ്ക്കുന്നതുമായ തനതായ ആചാരങ്ങൾ ചെയ്തിരുന്നു. ഈ ചടങ്ങുകളുടെ ചിത്രങ്ങളെല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Related Articles
Next Story