സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ സിനിമയുടെ ട്രെയ്‌ലർ പുറത്ത്.

മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന സ്‌പൈഡർമാൻ ചിത്രം.

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ലോകമെമ്പാടും ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള സിനിമകൾ അല്ല മാർവെൽ സ്റ്റുഡിയോസ് പുറത്തിറക്കുന്നതെങ്കിലും അവർ ശക്തമായി തിരിച്ചുവരുമെന്നാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്. മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന സ്‌പൈഡർമാൻ ചിത്രം.സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നു. മാർവൽ സിനിമാറ്റിക് യൂണിേവഴ്സിലെ 38ാം സിനിമയും എംസിയു സ്പൈഡർമാൻ സീരിസിലെ നാലാമത്തെ സിനിമയുമാണിത്. 2021ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ: നോ വേ ഹോം സിനിമയുടെ തുടര്‍ച്ചയായാണ് ബ്രാൻഡ് ന്യൂ ഡേ എത്തുന്നത്. പണിഷർ, സ്കോർപിയൻ, ഹാൻഡ്, ബൂമറാങ് തുടങ്ങിയ മാർവെൽ കഥാപാത്രങ്ങൾ ട്രെയ്‌ലറിൽ വരുന്നുണ്ട്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ട്രെയ്‌ലറിലെ വിഷ്വൽസിനും ടോം ഹോളണ്ടിന്റെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. സ്ട്രെയിഞ്ചർ തിങ്സ് താരം സാഡി സിങ്കും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story