ശ്രീ ഗോകുലം മൂവീസും എസ്.ജെ. സൂര്യയും കൈകോര്‍ക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ചിത്രം കില്ലര്‍

Starcast : SJ SURYA GOKULAM GOPALAM,

Director: SJ Surya

( 0 / 5 )

10 വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍താരം എസ് ജെ സൂര്യ വീണ്ടും സംവിധാന കുപ്പായമണിയുന്നു. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിര്‍മാണ കമ്പനിയായ എയ്ഞ്ചല്‍ സ്റ്റുഡിയോസുമായി സഹകരിച്ചാണ് നിര്‍മ്മിക്കുന്നത്. 'കില്ലര്‍' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിര്‍മാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നു. കോ പ്രൊഡ്യൂസെഴ്സ് : വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി

വാലി, ഖുഷി,ന്യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എസ് ജെ സൂര്യ ഇത്തവണ വന്‍ താരനിരയെ അണിനിരത്തിയാണ് 'കില്ലര്‍' ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ചിത്രം 5 ഭാഷകളിലാണ് റിലീസിനെത്തുന്നത്.

ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.

മലയാളത്തില്‍ സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്‍, ജയസൂര്യ നായകനാകുന്ന കത്തനാര്‍, ദിലീപ് നായകനാകുന്ന ബ ബ ഭ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ അണിയറയില്‍ ഒരുങ്ങുന്നത്. പിആര്‍ഒ - ശബരി

Bivin
Bivin  
Related Articles
Next Story