തന്റെ ജീവിതത്തിലെ കരുത്തും തണലുമായ ഭാര്യ രാധികയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പിലൂടെ ആശംസകൾ നേർന്ന് സുരേഷ് ഗോപി.

രാധികയെക്കുറിച്ചുള്ള ഈ വൈകാരികമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

ലോക വനിതാ ദിനമായ ഇന്ന് തന്റെ ജീവിതത്തിലെ കരുത്തും തണലുമായ ഭാര്യ രാധികയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പിലൂടെ ആശംസകൾ നേർന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തന്റെ ജീവിതത്തിലെ എല്ലാ വിജയത്തിനും സമാധാനപൂർണ്ണമായ നിമിഷങ്ങൾക്കും പിന്നിൽ ഭാരതീയതയുടെ യഥാർത്ഥ ചൈതന്യം ഉൾക്കൊള്ളുന്ന രാധികയുടെ സാന്നിധ്യമുണ്ടെന്നാണ് അദ്ദേഹം കുറിച്ചത് .

വീടിന്റെ ഹൃദയമിടിപ്പും തന്റെ ലോകത്തെ ഐക്യത്തോടെ നിലനിർത്തുന്ന നിശബ്ദമായ കരുത്തുമാണ് അവളെന്നും സുരേഷ് ഗോപി വിശേഷിപ്പിച്ചു.

"ജീവിതത്തിന്റെ താളം. ഓരോ നാഴികക്കല്ലുകൾക്കും, സമാധാനം നിറഞ്ഞ ഓരോ നിമിഷങ്ങൾക്കും പിന്നിൽ 'ഭാരതീയത'യുടെ യഥാർത്ഥ ചൈതന്യം ഉൾക്കൊള്ളുന്ന ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ട്. അവൾ വീടിന്റെ ഹൃദയമിടിപ്പും, നമ്മുടെ ലോകത്തെ ഐക്യത്തോടെ നിലനിർത്തുന്ന നിശബ്ദമായ കരുത്തുമാണ്.


എന്റെ ജീവിതതാളത്തിന് പൂർണ്ണത നൽകുന്ന പ്രിയപ്പെട്ടവൾക്കും, സ്നേഹവും കരുത്തും കൊണ്ട് ഭാവി രൂപപ്പെടുത്തുന്ന ലോകത്തിലെ എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ," സുരേഷ് ഗോപി കുറിച്ചു

സുരേഷ് ഗോപിയുടെ സിനിമാ-രാഷ്ട്രീയ ജീവിതത്തിലെ എല്ലാ ഉയർച്ച താഴ്ചകളിലും തണലായി കൂടെയുള്ള രാധികയെക്കുറിച്ചുള്ള ഈ വൈകാരികമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story