ഭീഷ്മർ' എന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്ത് .

ഈസ്റ്റ് കോസ്റ്റിന്‍റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍റെ സംവിധാനത്തിൽ തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ' എന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. 'ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ ഖൽബില് മൊട്ടിട്ടൊരിഷ്ടം' എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനമാണ് ഈസ്റ്റ് കോസ്റ്റിന്‍റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് സംഗീത സംവിധായകൻ രഞ്ജിൻ രാജാണ് ഈണം പകർന്നിരിക്കുന്നത്. അനില രാജീവിന്റെ മനോഹരമായ ആലാപനം ഗാനത്തിന് കൂടുതൽ മിഴിവേകുന്നു. തീയറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറുകയാണ് ഭീഷ്മർ. വീക്കെന്റുകളിൽ ഹൗസ്ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ ലഭിച്ച ചിത്രത്തിന് ആദ്യ വർക്കിങ് ഡേയിലും മികച്ച ബുക്കിങ് ലഭിക്കുന്നുണ്ട്. മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മർ. സൂപ്പർ ഹിറ്റായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിൻ രാജും, 'പാൽനിലാ പുഞ്ചിരി' എന്ന ഗാനത്തിന് കെ. എ. ലത്തീഫും സംഗീതം നൽകിയിരിക്കുന്നു.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story