തൃഷ ഒരു 'ബൈസെക്ഷ്വൽ', വിജയി യെ കൂടാതെ മറ്റൊരു പ്രമുഖ നടിയുമായി താരത്തിന് അടുത്ത ബന്ധം
നടിയെ തൃഷ പ്രണയക്കെണിയിൽ വീഴ്ത്തിയെന്നും ആരോപണം.

തെന്നിന്ത്യൻ സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് നടി തൃഷയ്‌ക്കെതിരെ അതീവ ഗുരുതരവും അവിശ്വസനീയവുമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര. നടൻ വിജയിയുടെ വിവാഹമോചന വാർത്തകളുമായി ബന്ധപ്പെട്ട് തൃഷയുടെ പേര് നേരത്തെ തന്നെ ചർച്ചകളിൽ ഇടംപിടിച്ചിരുന്നു.
വിജയ്- തൃഷ ബന്ധമാണ് ഭാര്യ സംഗീതയുമായുള്ള വിജയ് യുടെ അകൽച്ചക്കുള്ള കാരണമെന്ന തരത്തിലെ പ്രചാരണങ്ങൾക്കിടയിലാണ് സുചിത്രയുടെ ഇത്തരത്തിലുള്ള പുതിയ വെളിപ്പെടുത്തൽ . തൃഷ ഒരു 'ബൈസെക്ഷ്വൽ' ആണെന്നും വിജയിയെ കൂടാതെ മറ്റൊരു പ്രമുഖ നടിയുമായി താരത്തിന് അടുത്ത ബന്ധം ബന്ധം ഉണ്ടെന്നുമാണ് സുചിത്ര ആരോപിക്കുന്നത്.
മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ സജീവമായ, കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ ഒരു മുതിർന്ന നടിയെ തൃഷ പ്രണയക്കെണിയിൽ വീഴ്ത്തിയെന്നാണ് സുചിത്ര പറയുന്നത്. വിവാഹിതയും ഒരു മകന്റെ അമ്മയുമായ ഈ നടിയെ തൃഷ സ്വാധീനിക്കുകയായിരുന്നുവത്രെ. ഒരിക്കൽ ഇരുവരും തായ്‌ലൻഡിൽ യാത്ര പോയെന്നും അവിടെ വെച്ച് 'സോൾ സിസ്റ്റേഴ്സ്' എന്ന പേരിൽ സ്ത്രീകൾ തമ്മിലുള്ള വിവാഹത്തിന് സമാനമായ ഒരു ചടങ്ങ് തൃഷ നടത്തിയതായും സുചിത്ര വെളിപ്പെടുത്തി. ഈ ബന്ധത്തിൽ ആ മുതിർന്ന നടി പൂർണ്ണമായും കുരുക്കിൽ പെട്ടിരിക്കുകയാണെന്നും സുചിത്ര കൂട്ടിച്ചേർത്തു.സോഷ്യൽ മീഡിയയിൽ സുചിത്രയുടെ ഈ അഭിമുഖം വലിയ രീതിയിൽ വൈറലായിട്ടുണ്ട്. വിജയ് യുടെ വ്യക്തിജീവിതത്തെയും രാഷ്ട്രീയ പ്രവേശനത്തെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങളുടെ ഭാഗമായാണോ ഇത്തരത്തിലുള്ള ആരോപണങ്ങൾക്ക് പിന്നിലെന്നും ആരാധകർക്കിടയിൽ ചർച്ചയുണ്ട്. എന്നാൽ ഈ വിഷയത്തിൽ തൃഷയോ ആരോപണവിധേയയായ നടിയോ ഇതുവരെ ഔദ്യോഗികമായി യാതൊരു മറുപടിയും നൽകിയിട്ടില്ല . തെന്നിന്ത്യൻ സിനിമാ ലോകത്ത് വരും ദിവസങ്ങളിൽ ഈ വിവാദം വലിയ കോളിളക്കങ്ങൾക്കും ചർച്ചകൾക്കും വഴിമാറുമെന്നത് തീർച്ച.
