പ്രണയിച്ച് ഉണ്ണി മുകുന്ദനും അപര്‍ണയും; മിണ്ടിയും പറഞ്ഞും ട്രെയിലര്‍ എത്തി

Unni Mukundan starrer Mindiyum Paranjum trailer

ടൊവിനോ തോമസും അഹാനയും പ്രധാന വേഷത്തില്‍ എത്തിയ ലൂക്കയ്ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിണ്ടിയും പറഞ്ഞും. ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തും.

അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ രചന മൃദുല്‍ ജോര്‍ജും അരുണ്‍ ബോസും ചേര്‍ന്നാണ്. മധു അമ്പാട്ടാണ് ക്യാമറ.

ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസ്. കലാസംവിധാനം അനീസ് നാടോടി. വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍. ജാഗ്വാര്‍ സ്റ്റുഡിയോസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

Related Articles
Next Story