'പരിശീലനം നടത്താന്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം, വളരെ സന്തോഷം'

Vismaya Mohanlal practising martial arts in Thailand


മകന്‍ പ്രണവിന് പിന്നാലെ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയയും വെള്ളിത്തിരയില്‍ എത്തുന്നു. ജൂഡ് ആന്തണി ജോസഫിന്റെ തുടക്കമാണ് വിസ്മയയുടെ ആദ്യ ചിത്രം. ആയോധന കലയ്ക്ക് പ്രധാന്യമുള്ള ചിത്രമാണ് തുടക്കം.

തയ് ലാന്‍ഡില്‍ ആയോധന മുറകള്‍ പരിശീലിക്കുന്ന ചിത്രം വിസ്മയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നു. നേരത്തെ മുവായ് തായ് ഉള്‍പ്പെടെയുള്ള ആയോധന കലകളില്‍ വിസ്മയ പരിശീലനം നേടിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വിസ്മയ പങ്കുവച്ചിട്ടുണ്ട്.


തായ് ലന്‍ഡില്‍ പരിശീലനം നടത്തുന്നതായി ചിത്രത്തിനൊപ്പം കുറിപ്പും വിസ്മയ പങ്കുവച്ചിട്ടുണ്ട്.

'പരിശീലനം നടത്താന്‍ ഏറ്റവും പ്രിയപ്പെട്ട ഇടമാണ് ഫീറ്റ്‌കോ തയ് ലാന്‍ഡ്. വീണ്ടും ഇവിടെ വന്ന് പരിശീലിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷം.' വിസ്മയ കുറിച്ചു.

Related Articles
Next Story