'ഞങ്ങൾക്ക് വലിയ പദ്ധതികൾ ഉണ്ട്': ഹിറ്റ് യൂണിവേഴ്‌സിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നാനി

'ഹിറ്റ്: ദി ഫസ്റ്റ് കേസ്, ഹിറ്റ്: ദി സെക്കന്റ് കേസ് എന്നീ ചിത്രങ്ങളുടെ വാണിജ്യവിജയത്തിന് ശേഷം, നാനിയും സുനിധി ഷെട്ടിയും ഒന്നിച്ചഭിനയിച്ച ഹിറ്റ്: ദി തേഡ് കേസ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഹിറ്റ് യൂണിവേഴ്‌സ് എന്ന ആശയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ്ഞിരിക്കുകയാണ് നാനി.
ഹിറ്റ് തന്നെ ഒലീസുകാരുടെ ഒരു യൂണിവേഴ്‌സായി മാറിയിരിക്കുകയാണ്. ഞങ്ങൾക്ക് വലിയ പദ്ധതികളുണ്ട്. ഇനി അഞ്ചാമത്തെയോ ആറാമത്തെയോ ഹിറ്റിൽ. എല്ലാ പൊലീസുകാരെയും ഒരുമിച്ചു കൊണ്ടുവരിക എന്നൊരു ആശയമുണ്ട്. അതൊരു മികച്ച കേസായിരിക്കും. അതിനായി എല്ലാ കഥാപാത്രങ്ങളും ഒന്നിച്ചുവരുന്നത് കാണുന്നത് പ്രേക്ഷകര്‍ക്ക് ഏറെ ആവേശകരമാകും. എന്നാണ് ഫ്രാഞ്ചൈസി ഹിറ്റ് ഒരു സീരീസായി മാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമത്തിന് നാനി മറുപടി നൽകിയത്. 'ഹിറ്റി'ന്റെ മൂന്നാം ഭാഗത്തിൽ കൂടുതൽ അക്രമാത്മകരംഗങ്ങൾ ഉൾപ്പെടുത്താൻ നിശ്ചയിച്ചത് തങ്ങളല്ലെന്നും ചിത്രത്തിൻറെ സ്ക്രിപ്റ്റ് അതിലേക്ക് നയിക്കുകയായിരുന്നെന്നും നാനി പറഞ്ഞു. ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലെർ എന്നതുപോലെ തന്നെ അക്രമം ഒരുപാടുള്ളതുകൊണ്ട് ഒരു സർവൈവൽ ത്രില്ലെർ ആയി മാറിയെന്നും നാനി പറഞ്ഞു. ചിത്രത്തിൻറെ മികച്ച വിജയത്തിന് പിന്നാലെ നാനിയുടെ അടുത്ത ചിത്രം ശ്രീകാന്ത് ഓഡേല സംവിധാനം ചെയ്യുന്ന 'ദി പാരഡൈസ്' ആണ്.