Begin typing your search above and press return to search.
അനശ്വര രാജന്റെ ‘വിത്ത് ലൗവ്’ എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ
റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രം തിയറ്ററുകളിലും വൻ കളക്ഷൻനേടി.

ടൂറിസ്റ്റ് ഫാമിലി' എന്ന സിനിമയുടെ സംവിധായകനായ അഭിഷൻ ജീവിന്തും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘വിത്ത് ലൗവ്’ എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രം തിയറ്ററുകളിലും വൻ കളക്ഷൻനേടി.
ഹരീഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ, തേനി മുരുകൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
മധൻ എന്ന നവാഗത സംവിധായകൻ ആണ് ചിത്രം ഒരുക്കുന്നത്. മോനിഷ എന്നാണ് കഥാപാത്രമായി അനശ്വര ചിത്രത്തിൽ അഭിനയിക്കുന്നു. സൗന്ദര്യ രജനികാന്ത് നിർമിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ ഒടിടിയിൽ ഇനി ആസ്വദിക്കാം.
Next Story
