അനിരുദ്ധിന്റെ 'മനസിലായോ' എത്തി; രജനികാന്തിനൊപ്പം തകർത്താടി മഞ്ജു
സൂപ്പർ സ്റ്റാർ രജനികാന്ത് നായികനായി എത്തുന്ന പുതിയ ചലച്ചിത്രം വേട്ടയ്യനിലെ 'മനസിലായോ' ഗാനം റിലീസ് ചെയ്തു. തമിഴും മലയാളവും കലർന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. ഉത്സവം ബാക്ക്ഗ്രൗണ്ടിൽ എത്തിയ ഗാനത്തിൽ രജനികാന്തിനൊപ്പം തകർത്താടുന്ന മഞ്ജുവാര്യരെ കാണാനാകും.സൂപ്പർ സുബു, വിഷ്ണു എടവൻ എന്നിവർ ചേർന്ന് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച ഗായകന്‍ മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, അനിരുദ്ധ് രവിചന്ദർ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ്. മലേഷ്യ വാസുദേവന്‍റെ ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൾപ്പെടുത്തിയത്.
വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വേട്ടയ്യന്‍. മലയാളത്തില്‍ നിന്നും മഞ്ജു വാര്യര്‍ക്ക് പുറമെ ഫഹദ് ഫാസിലും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ പത്തിനാണ് വേട്ടയ്യന്‍റെ റിലീസ്. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, അമിതാഭ് ബച്ചന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുപ്പത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്. വേട്ടയ്യന്‍റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് ടി ജെ ജ്ഞാനവേല്‍ ആണ്.
ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. അതേസമയം, ജയിലര്‍ ആണ് രജനികാന്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.