ഒന്നും അത്ഭുതപ്പെടുത്തുന്നില്ല! അതിജീവിതയെ പിന്തുണച്ച് അഞ്ജലി മേനോന്‍
Anjali Menon about actress assault case;
കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടിയുടെ വിധി വന്നത്. പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തി. സംവിധായിക അഞ്ജലി മേനോനും അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
അഞ്ജലി മേനോന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്:
ഇതെല്ലാം സംഭവിച്ച ശേഷവും ഒന്നും അത്ഭുതപ്പെടുത്തുന്നില്ല. എങ്കിലും ഓരോ ദിവസവും ഞെട്ടല്‍ കൂടുന്നു. പൊതുജന രോക്ഷം അമ്പരപ്പിക്കുന്നതാണ്. മുമ്പൊരിക്കലും സ്ത്രീകള്‍ ഇത്രയും ശബ്ദം ഉയര്‍ത്തിയിട്ടില്ല. ഇത്രയും പുരുഷന്മാര്‍ മുമ്പൊരിക്കലും സ്ത്രീകള്‍ക്കു വേണ്ടി സംസാരിച്ചിട്ടില്ല. അതിജീവിതമാരുടെ മുന്നോട്ടുള്ള പ്രയാണത്തിനായി ആദരവ് നല്‍കുന്ന സംസ്‌കാരത്തിനുവേണ്ടിയാണ് അവര്‍ ആവശ്യപ്പെടുന്നത്. അത് അമൂല്യമാണ്-അഞ്ജലി കുറിച്ചു.