"ഭീഷ്മർ" വിജയകരമായ മൂന്നാം വാരത്തിലേക്ക്.
ശ്രീനിവാസൻ വിഷ്ണു ഉണ്ണികൃഷ്ണൻ കോമ്പോ തിയേറ്ററിൽ പ്രേക്ഷകരുടെ കൈയടി സ്വന്തമാക്കുന്നു.
കുടുംബ പ്രേക്ഷകരുടെ ഗംഭീര സ്വീകാര്യതയോടെ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ചിത്രം "ഭീഷ്മർ" വിജയകരമായ മൂന്നാം വാരത്തിലേക്ക്. പെരുന്നാൾ റിലീസായി തിയേറ്ററിലെത്തിയ കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ഭീഷ്മറിനു മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് തിയേറ്ററിൽ ലഭിക്കുന്നത്. ഭീഷ്മറിലെ എല്ലാ ഗാനങ്ങളും മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലും സോഷ്യൽ മീഡിയയിലും ഇപ്പോഴും തരംഗമാണ്. പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ധ്യാൻ ശ്രീനിവാസൻ വിഷ്ണു ഉണ്ണികൃഷ്ണൻ കോമ്പോ തിയേറ്ററിൽ പ്രേക്ഷകരുടെ കൈയടി സ്വന്തമാക്കുന്നു. ഡ്രീംബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മർ. സൂപ്പർ ഹിറ്റായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിൻ രാജും, 'പാൽനിലാ പുഞ്ചിരി' എന്ന ഗാനത്തിന് കെ. എ. ലത്തീഫും സംഗീതം നൽകിയിരിക്കുന്നു.