സഞ്ജയ് ദത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് ചൗധരി അസ്ലമിന്റെ ഭാര്യ നൗറീൻ അസ്ലം ഖാൻ

ആദ്യ വീക്കെന്‍ഡ് കൊണ്ട് തന്നെ എക്കാലത്തെയും വലിയ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ പട്ടികയില്‍ സിനിമ ഇടം നേടി

Update: 2026-04-02 17:17 GMT

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ദർ 2 ' തിയേറ്ററുകളിൽ ഗംഭീര പ്രദർശനം തുടരുകയാണ്. ആദ്യ വീക്കെന്‍ഡ് കൊണ്ട് തന്നെ എക്കാലത്തെയും വലിയ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ പട്ടികയില്‍ സിനിമ ഇടം നേടിയിട്ടുണ്ട്. 1000 കോടി ക്ലബ്ബിൽ ചിത്രം ഇരുപ്പുറപ്പിച്ചു കഴിഞ്ഞു. ഇതോടെ ഏറ്റവും വേഗത്തില്‍ ആയിരം കോടി ക്ലബില്‍ ഇടം നേടുന്ന ഇന്ത്യന്‍ ചിത്രമെന്ന നേട്ടവും ധുരന്ദർ സ്വന്തമാക്കി കഴിഞ്ഞു. സിനിമയിൽ പാകിസ്താനി പോലീസുകാരനായ ചൗധരി അസ്ലമിനെ അവതരിപ്പിച്ചത് സഞ്ജയ് ദത്താണ്. ഇപ്പോഴിതാ സിനിമയിലെ സഞ്ജയ് ദത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് എത്തുകയാണ് ചൗധരി അസ്ലമിന്റെ ഭാര്യ നൗറീൻ അസ്ലം ഖാൻ.അവർ സിനിമയിൽ കാണിച്ചപോലെ തന്നെയാണ് എല്ലാം സംഭവിച്ചത്. ചില പ്രത്യേകസീനുകളിൽ തനിക്ക് സഞ്ജയ്‌നെ ചൗധരി അസ്ലമിനെ പോലെ തന്നെയാണ് തോന്നിയത്. അദ്ദേഹം കാറിനടുത്തുനിന്ന് കണ്ണുകൾ ഉയർത്തുന്നൊരു സീനുണ്ട്. അതുകണ്ടപ്പോൾ ഒരു നിമിഷം അസ്ലം തന്നെയാണെന്ന് എനിക്ക് തോന്നി. മരണശേഷം അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിർമിക്കുമെന്ന് ഭർത്താവ് പറയാറുണ്ടായിരുന്നുവെന്നും അസ്ലം ഖാൻ പറയുന്നു.

Tags:    

Similar News