രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി ഡബ്ല്യുസിസി.
സിനിമാ പോളിസിക്കിടയിലും, ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണ് എന്ന് ഡബ്ല്യുസിസി
By : Aleenamol Aji
Update: 2026-04-02 17:21 GMT
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി ഡബ്ല്യുസിസി. ഹൈക്കോടതി റിപ്പോർട്ടിനിടയിലും, സിനിമാ പോളിസിക്കിടയിലും, ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണ് എന്ന് ഡബ്ല്യുസിസി കുറിച്ചു. എന്നും അവൾക്കൊപ്പം ആണെന്നും സിനിമ സുരക്ഷിതവും നീതിയുക്തവും മാന്യവുമായ തൊഴിലിടങ്ങളുടെ മാതൃക കൂടി ആയി സൃഷ്ടിക്കേണ്ടതുണ്ട് എന്നും ഡബ്ല്യുസിസി സോഷ്യൽ മീഡിയയിൽ കുറിച്ചു.