ഡബിള്‍ ട്രബിള്‍... വിലായത്ത് ബുദ്ധ പ്രെമോ ഗാനം
Double Treble Promo Song Vilaayath Budha;
By : Bivin
Update: 2025-11-25 15:54 GMT
തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയുടെ പ്രെമോ ഗാനം ശ്രദ്ധേയമാകുന്നു. ജേക്‌സ് ബിജോയ്, അഖില്‍ ചന്ദ്, റിമി ടോമി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികള്‍ വിനായക് ശശികുമാറും സംഗീതം ജേക്‌സ് ബിജോയിയും.
ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത വിലായത്ത് ബുദ്ധയുടെ തിരക്കഥ ഒരുക്കിയത് ജി ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്. ഛായാഗ്രഹണം അരവിന്ദ് കശ്യപും രെണദേവും ചേര്‍ന്നാണ് നിര്‍വഹിച്ചത്.
പ്രിയംവദ കൃഷ്ണയാണ് നായിക. ഷമ്മി തിലകന്‍, രാജശ്രീ, അനു മോഹന്‍, ടി കെ അരുണാചലം എന്നിവരും അഭിനയിക്കുന്നു.