നടി സംയുക്തയുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറൽ
മലയാളികളുടെ ഇഷ്ടതാരം സംയുക്തയുടെ പുത്തൻ വർക്ക് ഔട്ട് ചിത്രങ്ങൾ പുറത്ത്
മലയാളികളുടെ ഇഷ്ടതാരം സംയുക്തയുടെ പുത്തൻ വർക്ക് ഔട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ . തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം വെളിപ്പെടുത്തുന്ന കഠിനമായ വർക്ക് ഔട്ട് സെഷന്റെ ചിത്രങ്ങളാണ്താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.
നീല നിറത്തിലുള്ള ടൂ പീസ് ജിം വെയറിൽ അതീവ ഗ്ലാമറസ്സായ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ജിമ്മിലെ കഠിനമായ വ്യായാമമുറകൾക്ക് ശേഷം തളർന്നു കിടക്കുന്ന ചിത്രങ്ങളും ഇതിനോടൊപ്പമുണ്ട്. ‘ഫീൽ ദ് ബേൺ ബേബി’ എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.സംയുക്തയുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. സംയുക്തയുടെ മേക്കോവറിനെ പുകഴ്ത്തി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. താരത്തിന്റെ അർപ്പണബോധത്തെയും ഫിറ്റ്‌നസിനോടുള്ള താൽപ്പര്യത്തെയും അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും ധാരാളമായുണ്ട്.
തെലുങ്കിലും തമിഴിലും മലയാളത്തിലുമായി നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് സംയുക്തയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.