നടി അന്ന രാജന് പിന്തുണയുമായി മാധവ് സുരേഷ്

അന്ന ക്ഷമ പറയേണ്ടതില്ലെന്നും അവരുടെ ഭാഗത്ത് തെറ്റൊന്നും പറ്റിയിട്ടില്ലെന്നും മാധവ് സുരേഷ്

Update: 2026-03-06 18:28 GMT

പൊങ്കാല അർപ്പിക്കാനെത്തിയ നടി അന്ന രാജൻ, താൻ ധരിച്ച വേഷത്തെക്കുറിച്ചുള്ള വിവാദത്തിൽ മാപ്പ് പറഞ്ഞു രംഗത്തെത്തിയ നടിക്ക് പിന്തുണയുമായി യുവ നടൻ മാധവ് സുരേഷ് രംഗത്ത് . അന്ന ക്ഷമ പറയേണ്ടതില്ലെന്നും അവരുടെ ഭാഗത്ത് തെറ്റൊന്നും പറ്റിയിട്ടില്ലെന്നും മാധവ് സുരേഷ് പറയുന്നു. തെറ്റായി വിഡിയോ ചിത്രീകരിച്ച യുട്യൂബേഴ്സാണ് യഥാർഥത്തിൽ മാപ്പ് ചോദിക്കേണ്ടതെന്ന്  സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു . ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ വൈകാരിക പ്രതികരണം നടത്തിയ അന്നയുടെ പോസ്റ്റ് പങ്കുവച്ചാണ് മാധവ് സുരേഷിന്റെ വാക്കുകൾ.

‘പൂജ ചെയ്യുന്ന സ്ത്രീകളുടെ വി‍ഡിയോ അവരുടെ അന്തസിന് വില കൽപിക്കാതെ പലപ്പോഴും ക്ലിക്ക് കിട്ടുന്നതിനായി ചില യുട്യൂബേഴ്സ് പകർത്തി പങ്കുവയ്ക്കുന്നു. ഇതുമൂലം പലപ്പോഴും മാപ്പ് പറയേണ്ടി വരുന്നത് സെലിബ്രിറ്റികളാണ്. വാസ്തവത്തിൽ അന്ന രാജൻ മാപ്പ് പറയേണ്ടതില്ല. താങ്കൾ ഒരു തെറ്റും ചെയ്തിട്ടില്ല. പൊതുജനങ്ങളോട് മാപ്പ് പറയേണ്ടത് ഇത്തരത്തിൽ ലജ്ജയില്ലാതെ വിഡിയോ പകർത്തിയ നട്ടെല്ലില്ലാത്ത ആ കൂട്ടരാണ്. നമ്മൾ ലജ്ജയില്ലാത്ത ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു,’ മാധവ് സുരേഷ് കുറിച്ചു.


Tags:    

Similar News