വരുന്നുണ്ട്... ഫഹദ് ഫാസിലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനു പിന്നിലെ രഹസ്യം?

Fahadh Faasil's social media post

Update: 2026-04-05 05:40 GMT

മലയാള സിനിമയിലെ മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്നു. പേട്രിയറ്റ് എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം ഇതുതന്നെ. മമ്മൂട്ടി മാത്രമല്ല, ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയന്‍താരയും ഉള്‍പ്പെടെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

ടേക്ക് ഓഫിലൂടെ മലയാള സിനിമയില്‍ വമ്പന്‍ 'ടേക്ക് ഓഫ്' നടത്തിയ മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഹോളിവുഡ് സ്‌റ്റൈലിലാണ് ചിത്രം ഒരുക്കിയതെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. മേയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

അതിനിടെ വരുന്നുണ്ട്... എന്ന കുറിപ്പോടെ ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രവും ശ്രദ്ധേയമാകുന്നു. ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ്, കുഞ്ചാക്കോ ബോബന്‍, മഹേഷ് നാരായണന്‍, പ്രകാശ് വര്‍മ, സുഷിന്‍ ശ്യാം എന്നിവരാണുള്ളത്.

Full View

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റേ ജോസഫ്, ജി അനില്‍ കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ രചനയും സംവിധായകന്‍ മഹേഷ് നാരായണനാണ്. സുഷില്‍ ശ്യാം സംഗീതം ഒരുക്കി. കാമറ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനുഷ് നന്ദന്‍. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചതും മഹേഷ് നാരായണന്‍ തന്നെയാണ്.

Full View

Tags:    

Similar News