നിവിന്‍ പോളിയുടെ വെബ് സീരിസ്; ഫാര്‍മ ട്രെയിലര്‍
Nivin Pauly starrer Pharma web series trailer;
നിവിന്‍ പോളിയുടെ വെബ് സീരിസ് ഫാര്‍മയുടെ ട്രെയിലര്‍ പുറത്തുവിട്ടു. നിവിന്റെ ആദ്യ വെബ് സീരിസാണിത്. കെ പി വിനോദ് എന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവായാണ് ഫാര്‍മയില്‍ നിവിന്‍ എത്തുന്നത്. ബിനു പപ്പു, നരേന്‍, മുത്തുമണി, ശ്രുതി രാമചന്ദ്രന്‍, വീണ നന്ദകുമാര്‍, അലേഖ് കപൂര്‍ എന്നിവരും അഭിനയിക്കുന്നു.
മൂവി മില്ലിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മാണം. ലൈന്‍ പ്രൊഡ്യൂസര്‍ നോബിള്‍ ജേക്കബ്. പി ആര്‍ അരുണ്‍ ഫാര്‍മ സംവിധാനം ചെയ്യുന്നു. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗിതം ജേക്‌സ് ബിജോയ്. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്. കാസ്റ്റിംഗ് വിവേക് അനിരുദ്ധ്. മേക്കപ്പ് സുധി കട്ടപ്പന.