വിജയ് ദേവരകൊണ്ടയുമായി എന്നാണ് വിവാഹം? മറുപടി നല്‍കി രശ്മിക

Rashmika Mandanna Vijay Deverakonda marriage

Update: 2025-12-04 16:14 GMT


വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെയാണ് അഭ്യൂഹങ്ങളായി ഉയരുന്നത്. താരങ്ങളുടെ വിവാഹം ഉടന്‍ ഉണ്ടാകുമോ? ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പാണ്. പ്രണയ അഭ്യൂഹങ്ങള്‍ താരങ്ങള്‍ സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.

ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരാകും എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതത്. അതിനിടെ, ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് രശ്മിക മറുപടി നല്‍കി. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രശ്മികയുടെ തികച്ചും 'ഡിപ്ലോമാറ്റിക്കായ' മറുപടി.

'വിവാഹം സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്യുന്നില്ല. സമയമാകുമ്പോള്‍ പറയാം.' ഇങ്ങനെയാണ് രശ്മിക പറഞ്ഞത്.

ഉദയ്പുരില്‍ വച്ചാണ് താരങ്ങളുടെ വിവാഹമെന്നും ചില മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ രശ്മിക ഉദയ്പുര്‍ സന്ദര്‍ശിച്ചിരുന്നു. ഇതാണ് അഭ്യൂഹത്തിന് കാരണം. വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.



Tags:    

Similar News