തുടരും ഹിന്ദിയില്‍, നായകന്‍ അജയ് ദേവഗണ്‍, ചര്‍ച്ച നടക്കുന്നതായി തരുണ്‍ മൂര്‍ത്തി

Thudarum movie to be remade in Hindi;

Update: 2025-12-03 08:15 GMT

മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം 'തുടരും', ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യും. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്തത്. തരുണ്‍ മൂര്‍ത്തി തന്നെയാവും ഹിന്ദിയിലും ചിത്രം ഒരുക്കുക. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ മൂര്‍ത്തി ഇക്കാര്യം പറഞ്ഞത്. ഹിന്ദി റീമേക്കിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുകയാണെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. അജയ് ദേവഗണ്‍ നായകനായേക്കും എന്ന സൂചനയും തരുണ്‍ മൂര്‍ത്തി നല്‍കി.

അഭിമുഖത്തില്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞത്:

'തുടരും റീമേക്ക് ചെയ്യാനായി ആമിര്‍ ഖാന്റെയും അജയ് ദേവഗണിന്റെയും കമ്പനികള്‍ ബന്ധപ്പെട്ടു. തെലുങ്കില്‍ നിന്ന്ും അന്വേഷണങ്ങള്‍ വന്നിരുന്നു. റിമേക്കിന്റെ സാധ്യതകള്‍ ചര്‍ച്ചയിലുണ്ട്. അജയ് ദേവഗണിനെ നായകനാക്കി ചിത്രം ചെയ്യാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിട്ടില്ല'-തരുണ്‍ മൂര്‍ത്തി പറയുന്നു.


Tags:    

Similar News