അമിതാഭ്ബച്ചൻ ഇന്ത്യൻ ടീമിന് 'നിർഭാഗ്യം' കൊണ്ടുവരുന്ന ആളാണെന്ന് സോഷ്യൽ മീഡിയ
താൻ മത്സരം കാണാതിരുന്നതുകൊണ്ടാണ് ഇന്ത്യ ലോകകപ്പ്കിരീടത്തിൽ മുത്തമിട്ടതെന്ന് നടൻ
ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ട്വൻറി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെ 96 റൺസിന് പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ ലോകകിരീടത്തിൽ മുത്തമിട്ടത് . ഷാരുഖ് ഖാൻ, കരീന കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ സോഷ്യൽ മീഡിയയിൽ അഭിനന്ദനക്കുറിപ്പുകൾ പങ്കിട്ടു .
പക്ഷെ , ഇന്ത്യയുടെ ഈ ചരിത്രവിജയത്തിൽ ബോളിവുഡ് നടൻ അമിതാഭ് ബച്ചന് മറ്റൊരു അഭിപ്രായമാണുണ്ടായിരുന്നത്. താൻ മത്സരം കാണാതിരുന്നതുകൊണ്ടാണ് ഇന്ത്യ ലോകകപ്പ്കിരീടത്തിൽ മുത്തമിട്ടതെന്നാണ്നടൻ അവകാശപെടുന്നത് .
‘ഞാൻ പറഞ്ഞിരുന്നു, ഞാൻ കാണുന്നില്ലെങ്കിൽ അവർ ജയിക്കുമെന്ന്! അത് സംഭവിച്ചു!’ തന്റെ എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ അമിതാഭ് ബച്ചൻ പറഞ്ഞു.
താൻ കളി കണ്ടില്ലെങ്കിൽ ടീം ജയിക്കുമെന്ന് വിശ്വസിക്കുന്ന ചില ആരാധകരുണ്ട്. താൻ ഇന്ത്യൻ ടീമിന് 'നിർഭാഗ്യം' കൊണ്ടുവരുന്ന ആളാണെന്ന് ഇതിനുമുമ്പും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കുറിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പോസ്റ്റിന് രഹസകരമായ കമന്റുകളാണ് വന്നത്. " താങ്കൾ ചെയ്തത് വലിയ ത്യാഗമാണെന്നും ദയവായി തുടരുകയെന്നും, "ഞാനും ഇതുതന്നെയാണ് ചെയ്തത്, ദൈവത്തിന് നന്ദി ഇന്ത്യ ജയിച്ചു!" എന്നുമൊക്കെയായി കമന്റുകൾ .