തൃഷയെ ലക്ഷ്യം വച്ച് പാർഥിപൻ നടത്തിയ വിവാദ പരാമർശമിപ്പോൾ ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തിലേക്ക്..

തൃഷ വീട്ടിൽ ഇരിക്കുന്നതാണ് നല്ലതെന്നു പാർഥിപൻ

Update: 2026-03-09 10:38 GMT

ഗലാട്ട അവാർഡ്സ് 2026ന്റെ വേദിയിൽ  നടൻ പാർഥിപൻ, നടി തൃഷയുമായി ബന്ധപ്പെട്ട്  നടത്തിയ വിവാദ പരാമർശമാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം .

തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും അമ്പരപ്പിച്ചുകൊണ്ട് നടി തൃഷയും നടൻ പാർഥിപനും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് കടക്കുകയാണ് . വിജയ്‌യുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾക്കിടെ തൃഷയെ ലക്ഷ്യം വച്ച് പാർഥിപൻ നടത്തിയ വിവാദ പരാമർശത്തോടാണ്  തൃഷ പ്രതികരിച്ചത് . പാർഥിപന്റെ പരാമർശത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ തൃഷ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു. 

പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലെ തൃഷയുടെ കഥാപാത്രത്തിന്റെ പേര് ഉപയോഗിച്ചാണ് തൃഷ വീട്ടിൽ ഇരിക്കുന്നതാണ് നല്ലതെന്നു പാർഥിപൻ പറഞ്ഞത്. 

തന്റെ പേര് ബോധപൂർവം വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിനെതിരെ രൂക്ഷമായ ഭാഷയിലാണ് തൃഷ പ്രതികരിച്ചത്. 



Tags:    

Similar News