റിലീസ് പ്രശ്നം നേരിടുന്ന വിജയ് ചിത്രം ‘ജനനായകൻ’ വീണ്ടും സെൻസർ ചെയ്യാനൊരുങ്ങുന്നു
ജനനായകൻ’ വൈകാതെ പ്രദർശനത്തിനെത്താനാണ് സാധ്യത.
റിലീസ് പ്രശ്നം നേരിടുന്ന വിജയ് ചിത്രം ‘ജനനായകൻ’ മാർച്ച് ഒൻപതിന് വീണ്ടും സെൻസർ ചെയ്യും. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ റിവൈസിങ് കമ്മിറ്റിക്ക് മുന്നിൽ ഉച്ചയ്ക്ക് രണ്ടിനാണ് സിനിമ പ്രദർശിപ്പിക്കുക.
സെൻസർ ബോർഡുമായുള്ള നിയമ പോരാട്ടങ്ങൾക്കൊടുവിൽ ‘ജനനായകൻ’ വൈകാതെ പ്രദർശനത്തിനെത്താനാണ് സാധ്യത കൂടുതൽ.കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിന്റെ സംവിധായകൻ എച്ച്.വിനോദ് ആണ്. 'ജനനായകൻ' തന്റെ അവസാന സിനിമയായിരിക്കും എന്നാണ് വിജയ് പ്രഖ്യാപിച്ചത് .
ജനുവരി ഒൻപതിന് പൊങ്കലിന് ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നു. സെൻസർ ബോർഡുമായുള്ള നിയമതർക്കം കാരണമാണ്റിലീസ് നീണ്ടുപോയത് .