നാളെ കോൺഗ്രസ്‌ ഭരണത്തിൽ ഡി.സി.സി. സെക്രട്ടറി ഇത് പോലെ കാണിച്ചാലും മമ്മൂട്ടി ഇത് തന്നെ പറയും. അഹങ്കാരി ആണയാൾ!

മമ്മൂട്ടിയുടെ മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശനത്തിനിടെയായിരുന്നു വിവാദസംഭവം.

Update: 2026-03-08 06:56 GMT

 വയനാട് മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശനത്തിൽ  നടൻ മമ്മൂട്ടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച്  തിരക്കഥാകൃത്തും നിർമാതാവുമായ നിഷാദ് കോയ രംഗത്ത് . മമ്മൂട്ടിയുടെ സ്വകാര്യ സന്ദർശനം പാർട്ടി പരിപാടിയാക്കാൻ ശ്രമിച്ച് എല്ലാ ഫ്രെയിമിലും കേറി നിൽക്കുന്ന തലത്തിലേക്ക് സിപിഎം ജില്ലാ സെക്രട്ടറി തരം താഴരുതായിരുന്നു. ഭരണം മാറി കോൺഗ്രസ് വന്നാലും ഡി.സി.സി. സെക്രട്ടറി ഇതുപോലെ കാണിച്ചാലും മമ്മൂട്ടി ഇങ്ങനെ തന്നെ പറയുമെന്ന് നിഷാദ് കോയ വ്യക്തമാക്കി. 

നിഷാദ് കോയയുടെ പറഞ്ഞതിങ്ങനെ :

ദുരന്ത സമയത്ത് ആ മനുഷ്യർക്ക്‌ വേണ്ടി സ്വയം സമർപ്പിച്ചവരിൽ സഖാക്കൾ മാത്രം ആയിരുന്നില്ല, കോൺഗ്രസുകാരും, ലീഗുകാരും, സംഘികളും വിവിധ മതസംഘടനകളും, മതം ഇല്ലാത്തവരും ഒക്കെ ഉണ്ടായിരുന്നു. മനുഷ്യർക്ക്‌ വേണ്ടി മനുഷ്യർ നടത്തിയ പോരാട്ടം തന്നെ ആയിരുന്നു അത്. മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ചെറുതും വലുതും ആയ തുക നൽകിയതും മമ്മൂട്ടി കൂടി അടങ്ങുന്ന മലയാളികൾ തന്നെ ആണ്. സഖാവ് റഫീഖ് ടൗൺഷിപ്പിന്റെ ആത്മാവും മമ്മൂട്ടി കാഴ്ചക്കാരനും എന്ന നരേറ്റീവ് ഒക്കെ കയ്യിൽ വച്ചാൽ മതി. ടൗൺഷിപ്പ് സർക്കാരിന്റെ ആണ്, സർക്കാർ ജനങ്ങളുടേത് ആണ്. ടൗൺഷിപ്പ് നേരിൽ കണ്ട വ്യക്തി എന്ന നിലയിൽ പറയുന്നു, ഏറ്റവും നന്നായി കൽപ്പറ്റ നഗരത്തിന്റെ ഹൃദയഭാഗത്ത് നിർമിച്ച ആ സ്നേഹ ഭവനങ്ങൾ പിണറായി സർക്കാരിന്റെ പ്രവർത്തന മികവ് തന്നെ ആണ്. അത് ഒരു പാർട്ടി സ്പോൺസർഡ് പരിപാടി ആക്കാൻ ശ്രമിച്ച് എല്ലാ ഫ്രെയിമിലും കേറി നിൽക്കുന്ന ചില ഖദർ ധരിച്ച യൂത്തന്മാരുടെ ലെവലിലേക് സഖാവ് റഫീഖ് താഴരുതായിരുന്നു... മമ്മൂട്ടിയോ മോഹൻലാലോ ആരു വേണോങ്കിലും വന്നോട്ടെ പൊയ്ക്കോട്ടേ, നിങ്ങളെ വയനാട്ടുകാർക്കു അറിയാല്ലോ സഖാവേ! അതുപോരെ സഖാവേ നമുക്ക്! നാളെ കോൺഗ്രസ്‌ ഭരണത്തിൽ ഡി.സി.സി. സെക്രട്ടറി ഇത് പോലെ കാണിച്ചാലും മമ്മൂട്ടി ഇത് തന്നെ പറയും. അഹങ്കാരി ആണയാൾ!

മമ്മൂട്ടിയുടെ മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശനത്തിനിടെയായിരുന്നു വിവാദസംഭവം. സിനിമാ ചിത്രീകരണത്തിനു ശേഷം മടങ്ങുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അദ്ദേഹം നിർമാതാവ് ആന്റോ ജോസഫിനൊപ്പം ടൗൺഷിപ്പിലെത്തിയത്. മാധ്യമങ്ങളെ പോലും അറിയിക്കാതെ സ്വകാര്യമായിട്ടാണ് മമ്മൂട്ടി മുണ്ടക്കൈയിൽ എത്തിയത്. ഇക്കാര്യമറിഞ്ഞെത്തിയ സിപിഎം ജില്ലാ സെക്രട്ടറി മമ്മൂട്ടിക്കൊപ്പം ഉടനീളം ഉണ്ടായിരുന്നു. അതിനിടെയാണ് മമ്മൂട്ടി തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. ഇതിനെ തുടർന്നാണ് മമ്മൂട്ടിക്കെതിരെ സൈബറാക്രമണം ആരംഭിച്ചത്. 

Tags:    

Similar News