ജയിലറിന്റെ രണ്ടാംഭാഗത്തിൽ മുഖ്യവേഷത്തിൽ വിദ്യ ബാലൻ.

കഥയെ തന്നെ മാറ്റിമറിക്കുന്ന വേഷമാണ് വിദ്യയ്ക്കെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Update: 2026-03-08 07:07 GMT

രജനികാന്ത് നായകനായി എത്തിയ ജയിലറിന്റെ രണ്ടാംഭാഗത്തിൽ വിദ്യ ബാലൻ മുഖ്യവേഷത്തിൽ എത്തുന്നതായി റിപ്പോര്‍ട്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കഥയെ തന്നെ മാറ്റിമറിക്കുന്ന വേഷമാണ് വിദ്യയ്ക്കെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

2024ൽ റിലീസ് ചെയ്ത ‘ഭൂൽ ഭുലയ്യ’ മൂന്നാം ഭാഗത്തിനു ശേഷം വിദ്യ അഭിനയിക്കുന്ന ചിത്രം കൂടിയാകും ‘ജയിലർ 2’. 2026 ഓഗസ്റ്റ് പതിനാലിന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. അജിത് കുമാറിനൊപ്പം അഭിനയിച്ച ‘നേർകൊണ്ട പാർവൈ’യാണ് തമിഴിൽ വിദ്യ അവസാനമായി വേഷമിട്ട ചിത്രം.

2023ൽ ആയിരുന്നു ടൈഗർ മുത്തുവേൽ പാണ്ഡ്യനായി ‘ജയിലറി’ലൂടെ രജനീകാന്ത് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആഗോള ബോക്സ് ഓഫിസില്‍ 600 കോടിയിലേറെയാണ് ചിത്രം നേടിയത്. അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീതസംവിധാനം. മോഹൻലാൽ, ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, സുരാജ് വെഞ്ഞാറമ്മൂട്, അന്ന രേഷ്മ രാജൻ, ജാക്കി ഷ്റോഫ് എന്നിങ്ങനെ വമ്പൻ താരനിരയും ഈ ചിത്രത്തിന്റെ ഭാഗമാണ്.

Tags:    

Similar News