'ധുരന്ധർ പ്രതികാരം' ചിത്രത്തിന്റെ മലയാളം ട്രെയ്ലർ പുറത്ത്.

ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായാണ് 'ധുരന്ധർ പ്രതികാരം' പുറത്തുവരുന്നത്.

Update: 2026-03-08 07:33 GMT

രൺവീർ സിങ് നായകനാക്കി ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന,  'ധുരന്ധർ പ്രതികാരം' ചിത്രത്തിന്റെ മലയാളം ട്രെയ്ലർ പുറത്ത്. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായാണ് 'ധുരന്ധർ പ്രതികാരം' പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിന്റെ ഹിന്ദി ട്രെയിലറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഭാഗത്തേക്കാൾ വലിയ വരവേൽപ്പ് ചിത്രത്തിന്റെ രണ്ടാംഭാഗത്തിന് ലഭിക്കുമെന്ന സൂചനയാണ്  പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ കൂടി രണ്ടാംഭാഗം പുറത്തുവരുന്നതുകൊണ്ട് തന്നെ, ആദ്യ ഭാഗം നേടിയതിനേക്കാൾ വലിയ വിജയമാണ് രണ്ടാംഭാഗത്തിലൂടെ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. രൺവീർ സിങ് ജസ്‌കിരത് സിങ് രംഗിയായും ഹംസയായും ഇരട്ട അവതാരങ്ങളിലെത്തുന്ന ചിത്രം, മാർച്ച് 19-നാണ് ആഗോള റിലീസായി എത്തുന്നത്.

ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യഭാഗത്തിന് ശേഷം എത്തുന്ന 'ധുരന്ധർ പ്രതികാരം' ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. 

Tags:    

Similar News