അഭിഷേക് ശ്രീകുമാറിന്റെ തിരക്കഥ; പുതിയ സിനിമയ്ക്ക് ആരംഭം
സെല്‍റിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൊന്നായ്യന്‍ സെല്‍വം നിര്‍മിക്കുന്ന പ്രസ്തുത ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലസണ്‍ എല്‍സയാണ്. നിരവധി തമിഴ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള സെല്‍റിന്‍ പ്രൊഡക്ഷന്‍ ആദ്യമായ് ചെയ്യുന്ന മലയാള സിനിമ കൂടിയാണിത്.;
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ഥി അഭിഷേക് ശ്രീകുമാര്‍ തിരക്കഥാകൃത്താകുന്നു. അഭിഷേക് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ തിരുവനന്തപുരം ഹെതര്‍ കാള്‍സര്‍ ടവറില്‍ വച്ച് നടന്നു. സെല്‍റിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൊന്നായ്യന്‍ സെല്‍വം നിര്‍മിക്കുന്ന പ്രസ്തുത ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലസണ്‍ എല്‍സയാണ്. നിരവധി തമിഴ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള സെല്‍റിന്‍ പ്രൊഡക്ഷന്‍ ആദ്യമായ് ചെയ്യുന്ന മലയാള സിനിമ കൂടിയാണിത്.
കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് അഭിഷേക് ശ്രീ കുമാറിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, ധ്രുവ്, അനീഷ്, ശ്രുതി ജയന്‍, നൈറ, അര്‍ച്ചന വിവേക് തുടങ്ങിയവരാണ്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പേര് വെളിപ്പെടുത്താത്ത ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും.
പ്രൊജക്റ്റ് ഡിസൈനര്‍ : ഷിജില്‍ സില്‍വസ്റ്റര്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ പ്രശോഭ് വിജയന്‍, എഡിറ്റര്‍ : ഷെറില്‍, സ്റ്റണ്ട്: ജാക്കി ജോണ്‍സണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : റിന്നി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍: അനീഷ് കൊല്ലം, മേക്കപ്പ് : അനില്‍ നേമം, വസ്ത്രലങ്കാരം: ആര്യ ജി രാജ്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : യെല്ലോ ടൂത്ത്. പിആര്‍ഒ ഐശ്വര്യ രാജ്.