ബ്ലഡി ഗ്ലാമവാസീസ്...; ഷാജി പാപ്പന്റെയും കൂട്ടരുടെയും കഥാപാത്ര പോസ്റ്റര്‍ എത്തി
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളില്‍ വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
ആടിന്റെ രണ്ടുപതിപ്പുകളിലായി അതിലെ കഥാപാത്രങ്ങള്‍ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ചവരാണ്. ഷാജി പാപ്പനും, ഡ്യൂഡും അറക്കല്‍, അബുവും സാത്താന്‍ സേവ്യറും സര്‍ബത്ത് ഷബീറും, ക്യാപ്റ്റന്‍ ക്ലീറ്റസ്സും,, പി.പി. ശശിയുമൊക്കെയാണ് ആടിലെ പ്രധാന കഥാപാത്രങ്ങള്‍.
ആട് 3 യിലും ഇതേ കഥാപാത്രങ്ങള്‍ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഈ ഏഴു കഥപാത്രങ്ങളെ പ്രേക്ഷകര്‍ മുമ്പ് എങ്ങനെ കണ്ടു അതേ രൂപത്തിലും വേഷവിധാനത്തിലും തന്നെയാണ് ആട്-3 യിലും എത്തുന്നത്. ഈ കഥാപാത്രങ്ങളുടെ ഒറിജിനല്‍ ലുക്ക് അണിയാ പ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടു. ഈ അഭിനേതാക്കളുടെ തന്നെ മറ്റൊരു രൂപത്തിലും ഭാവത്തിലും,വേഷത്തിലുമുള്ള പോസ്റ്റര്‍ ഇതിനു മുമ്പ് പുറത്തുവിട്ടിരുന്നു. ആടിലെ പ്രധാന കഥാപാത്രങ്ങള്‍ ആരീതിയില്‍ പ്രത്യക്ഷ പ്പെട്ടത് പ്രേക്ഷകര്‍ക്ക് ഏറെ കനതുകവും, ആകാംക്ഷയും ഉളവാക്കിയിരുന്നു. ഈ അവസരത്തിലാണ് ഒറിജിനല്‍ ലുക്കില്‍ത്തന്നെ ഇപ്പോള്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ വൈരുദ്ധ്യം തന്നെയാണ് ആട്-3 എന്ന സിനിമയെ വ്യത്യസ്ഥമാക്കുന്നതും. ഫാന്റസി ഹ്യൂമര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഇന്നു പുറത്തുവിട്ടിരിക്കുന്നത് ജയസൂര്യ (ഷാജി പാപ്പന്‍) വിനായകന്‍ ( ഡ്യൂഡ്) സണ്ണി വെയ്ന്‍ (മ്പാത്താന്‍ സേവ്യര്‍ ) സൈജു ക്കുറുപ്പ് (അറക്കല്‍ ബാപ്പു ) ഇന്ദ്രന്‍സ് (പി.പി. ശശി ) ധര്‍മ്മജന്‍ ബോള്‍ഗാട്ടി ( ക്യാപ്റ്റന്‍ ക്ലീറ്റസ് ) വിജയ് ബാബു ( സര്‍ബത്ത് ഷബീര്‍) എന്നിവരുടേതാണ്.
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളില്‍ വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ഇവര്‍ക്കൊപ്പം ഹോളിവുഡ്ഡില്‍ നിന്നുള്ള അലിയാ ഭൗം കാത്തെ ലാറ എന്ന സുപ്രധാനമായ കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. വലിയ മുതല്‍മുടക്കില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ നൂറ്റിമുപ്പതോളം ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണത്തോടെ യാണ് പൂര്‍ത്തിയായിരി ക്കുന്നത്. പാലക്കാട്ടെ മലമ്പുഴ, വാളയാര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിലും ഇടുക്കി, ഗോപിച്ചെട്ടിപ്പാളയം, തിരുച്ചെന്തൂര്‍ എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരി ക്കുന്നത്.
. അജു വര്‍ഗീസ്. ആന്‍സണ്‍ പോള്‍, രണ്‍ജി പണിക്കര്‍,നോബി, ഭഗത് മാനുവല്‍, ഡോ. റോണി രാജ്,സുധിക്കോപ്പ, ചെമ്പില്‍ അശോകന്‍ നെല്‍സണ്‍, ഉണ്ണിരാജന്‍.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണന്‍, വിനീത് മോഹന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം ഷാന്‍ റഹ്‌മാന്‍. ഛായാഗ്രഹണം - അഖില്‍ ജോര്‍ജ്. എഡിറ്റിംഗ്- ലിജോ പോള്‍. കലാസംവിധാനം - അനീസ് നാടോടി മേക്കപ്പ് - റോണക്‌സ് സേവ്യര്‍ - കോസ്റ്റ്യും - ഡിസൈന്‍- സ്റ്റെഫി സേവ്യര്‍ - സ്റ്റില്‍സ് - വിഷ്ണു എസ്. രാജന്‍, പബ്‌ളിസിറ്റി ഡിസൈന്‍ - കൊളിന്‍സ്.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - വിനയ് .ബാബു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്. സെന്തില്‍ പൂജപ്പുര 'പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിബു ജി. സുശീലന്‍. പിആര്‍ഒ- വാഴൂര്‍ ജോസ്