"മോഹൻലാലിനെയും എന്നെയും തമ്മിൽ ഒരിക്കലും താരതമ്യപ്പെടുത്തരുത്. '- നിവിൻ പോളി

അഭിനയം വളരെ കാഷ്വൽ ആയി എടുക്കുന്നയാളാണ് ഞാനെന്നും നിവിൻ

Update: 2026-03-25 17:48 GMT

നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. മാർച്ച് 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സർവ്വം മായ എന്ന ചിത്രത്തിലൂടെ നിവിൻ വീടിനും ബോക്സ് ഓഫീസിൽ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. അടുത്തിടെ മോഹൻലാലുമായി താരതമ്യപ്പെടുത്തിയുള്ള നടന്റെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു, ഇതിനോട് പ്രതികരിക്കുകയാണ് നിവിൻ. മോഹൻലാലിനെയും തന്നെയും തമ്മിൽ ഒരിക്കലും താരതമ്യപ്പെടുത്തരുതെന്ന് പ്രതിഛായ സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കവരെ നിവിൻ പറഞ്ഞു.മോഹൻലാലിനെയും എന്നെയും തമ്മിൽ ഒരിക്കലും താരതമ്യപ്പെടുത്തരുത്. കാരണം ലാലേട്ടൻ എന്ന് പറഞ്ഞാൽ ലാലേട്ടനാണ്. അതുപോലെ വേറൊരു ആളില്ല. അഭിനയം വളരെ കാഷ്വൽ ആയി എടുക്കുന്നയാളാണ് ഞാൻ. തുടക്കം മുതലേ ഞാൻ അങ്ങനെ ശീലിച്ചതാണ്. ഞാൻ അഭിനയം പഠിച്ച ആളൊന്നുമല്ല. ഞാൻ ചെയ്ത സിനിമകളുടെ സംവിധായകർ എനിക്കു കാണിച്ചുതന്ന വഴികളിലൂടെ പോയ ഒരാളാണ്. ഞാൻ ആ കാഷ്വൽ രീതിയിലാണ് ഇതിനെ എടുക്കാറ്.

ഒരു സിനിമ തുടങ്ങാൻ പോകുന്നതിന് മുൻപ് ഒരുപാട് തയ്യാറെടുപ്പുകളോ തലേന്ന് ഇരുന്ന് ഡയലോ​ഗ് പഠിക്കുകയോ ഒന്നും ഞാൻ ചെയ്യാറില്ല. ഞാൻ നേരെ സെറ്റിൽ പോകുന്നു, സ്ക്രിപ്റ്റ് വായിക്കുന്നു. എന്താണോ എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു. അത് തിരുത്തി തരാൻ ഒരു സംവിധായകൻ അവിടെയുണ്ടെന്ന ബോധം എനിക്കുണ്ട്. ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ സംവിധായകൻ വന്നിട്ട് പറയും, നിവിൻ ഇത് കുറച്ച് അങ്ങോട്ടുമിങ്ങോട്ടും മാറ്റി ചെയ്യൂ എന്ന് പറയുംകുറച്ചു ദിവസം വർക്ക് ചെയ്ത് കഴിയുമ്പോൾ ഞാൻ എങ്ങനെയാണ് ആ കഥാപാത്രത്തെ കാണുന്നതെന്നും സംവിധായകൻ എങ്ങനെയാണ് കാണുന്നതെന്നും എനിക്ക് മനസിലാകും. എനിക്ക് അത് രണ്ടും തമ്മിലൊരു ലൈൻ വരക്കാൻ പറ്റും. പിന്നെ ആ ലൈനിലൂടെ പോവുക എന്നുള്ളതാണ്. അത് ഫിക്സ് ആയി കഴിഞ്ഞാൽ പിന്നെ ഞാൻ അങ്ങനെ ടെൻഷൻ എടുക്കാറില്ല അഭിനയിക്കുന്ന സമയത്ത്', നിവിൻ പോളി പറഞ്ഞു..

Tags:    

Similar News