തനിക്ക് 3 കുട്ടികൾ ഉണ്ടായിരുന്നുവെന്നും എട്ടാം മാസത്തിൽ ആ കുഞ്ഞിനെ നഷ്ടമായെന്നും ആശാ ശരത്.
താൻ കടന്നു പോയ ട്രോമ നിറഞ്ഞ കാലഘട്ടം ഓർത്തെടുകയാണ് നടി.
മലയാളികളുടെ ഇഷ്ട നായികയാണ് ആശ ശരത്. നൃത്തത്തിലൂടെയാണ് ആശ അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യം സീരിയലുകളിലാണ് ആശാ ശരത് അഭിനയിച്ചു തുടങ്ങിയത്. പിന്നീടാണ് ആശയുടെ സിനിമാ അരങ്ങേറ്റം. മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം ചിത്രത്തിലെ പൊലീസ് ഓഫീസറുടെ വേഷമാണ് ആശ ശരത്തിന്റെ സിനിമ കരിയറിലെ വലിയ ബ്രേക്ക് ആയി മാറിയത്. കുടുംബത്തിനൊപ്പമുള്ള സന്തോഷം ആരാധകർക്കായി ആശാ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താൻ കടന്നു പോയ ട്രോമ നിറഞ്ഞ കാലഘട്ടം ഓർത്തെടുകയാണ് നടി. തനിക്ക് 3 കുട്ടികൾ ഉണ്ടായിരുന്നുവെന്നും എട്ടാം മാസത്തിൽ ആ കുഞ്ഞിനെ നഷ്ടമായെന്നും നടി തുറന്നു പറയുന്നു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണംഎനിക്ക് മൂന്ന് മക്കൾ വേണമെന്നായിരുന്നു. അമ്മവും പങ്കുവും കുറച്ച് വലുതായ ശേഷം കുങ്കുമപ്പൂവിൽ അഭിനയിക്കുന്നതിന് രണ്ട് വർഷം മുമ്പ് ഞാൻ ഗർഭിണിയായിരുന്നു. ബോയ് ആയിരുന്നു. എന്നാൽ എട്ട് മാസമായപ്പോൾ ഉള്ളിലെ പ്ലാസന്റ പ്രീവിയർ തിരിഞ്ഞ് വരണമല്ലോ. എനിക്ക് കുഞ്ഞിനെ നഷ്ടമായിരുന്നു. ഇമോഷണലി വളരെ വേദനാജനകമായിരുന്നു. പ്രസവിക്കേണ്ടി വന്നു. നോർമൽ പ്രസവത്തിന്റേതായ കലാപരിപാടികളൊക്കെയുണ്ടല്ലോ. നമ്മുടെ ഹെൽത്ത് ഇഷ്യൂസും മറ്റും. കുഞ്ഞ് ഇല്ല താനും. ഭയങ്കര ട്രോമയുള്ള കാലഘട്ടമായിരുന്നു.ഞാൻ മൂന്ന് കുട്ടികളെയും പ്രസവിച്ചത് നാട്ടിലാണ്. 40 ദിവസം കഴിഞ്ഞാൽ തിരിച്ച് പോകും. ആ സമയത്ത് ഞാൻ റേഡിയോയിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഞാൻ ജോലിയില്ലാതിരുന്നിട്ടില്ല. തിരിച്ച് പോകുമ്പോൾ കുട്ടികളെയും കൊണ്ടാണ് പോകുക. പങ്കുവിന് ഒരു വയസുള്ളപ്പോൾ ഞാൻ അമ്മുവിനെ ഗർഭം ധരിച്ചിട്ടുണ്ട്. ശരത്തേട്ടന് ആ സമയത്ത് ജോലിയാണ്. പിന്നെയാണ് ബിസിനസിലേക്ക് പോകുന്നത്. പ്രെഗ്നൻസിയുടെ ട്രോമയെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. തിരക്കിലായിരുന്നു. എന്തൊക്കെ ട്രോമയിലൂടെയായിരിക്കും പോയതെന്ന് പിന്നീട് ചിന്തിച്ചിട്ടുണ്ട്.ആ സമയത്ത് ഏറ്റവും കൂടുതൽ പിന്തുണ നൽകേണ്ടത് ഭർത്താവാണെന്നും ആശ ശരത്ത് പറഞ്ഞു.