കള്ളിയങ്കാട്ട് നീലി ആയി അനുഷ്ക

മികച്ച പ്രതികരണമാണ് കത്തനാർ ട്രെയ്‌ലറിന് ലഭിക്കുന്നത്.

Update: 2026-04-01 16:15 GMT

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ എത്തുന്ന 'കത്തനാര്‍' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയിലറിന്  മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. ട്രെയ്‌ലറിന്റെ വിഷ്വലിനും വിഎഫ്എക്സിനും കയ്യടി ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ട്രെയ്‌ലറിലെ ചില സീനുകൾ ഡീകോഡ് ചെയ്തിരിക്കുകയാണ് പ്രേക്ഷകർ.ചിത്രത്തിൽ ജയസൂര്യ കത്തനാരായി എത്തുമ്പോൾ കള്ളിയങ്കാട്ട് നീലി ആയി എത്തുന്നത് അനുഷ്കയാണെന്നാണ് കണ്ടെത്തൽ. ട്രെയ്‌ലറിലെ ഒരു ഷോട്ടിൽ അനുഷ്‍കയും മറ്റൊരാളും വഞ്ചിയിൽ പോകുന്നത് കാണാം. ഇതിന് പിന്നാലെ ഒരു നിഗൂഢത നിറഞ്ഞ ഒരു കൈ ഉയർന്ന് വരുന്നത് കാണാം. ട്രെയ്‌ലറിലെ ഈ ഷോട്ടിന് പിന്നാലെയാണ് നീലിയായി എത്തുക അനുഷ്കയാകാം എന്ന് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും വന്നിട്ടില്ല. ലോക എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ നീലിയായി വന്നു ഞെട്ടിച്ചത് പോലെ അനുഷ്‌കയും ഞെട്ടിക്കും എന്ന് തന്നെയാണ് പ്രേക്ഷകപ്രതീക്ഷ.മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. ബൈജു ഗോപാലന്‍, വി സി പ്രവീണ്‍ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേര്‍സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. മലയാള സിനിമാ പ്രേമികള്‍ ഇതുവരെ കാണാത്ത വിസ്മയങ്ങളുടെ ഒരു ലോകമാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. 'ഹോം' എന്ന ചിത്രത്തിനു ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാര്‍. ടൈറ്റില്‍ വേഷം ചെയ്യുന്ന ജയസൂര്യയെ കൂടാതെ, തെലുങ്ക് സൂപ്പര്‍ നായികാ താരം, അനുഷ്‌ക ഷെട്ടി, പ്രഭുദേവ, സനൂപ് സാന്‍, സാന്‍ഡി, ദേവിക, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമന്‍, ശ്രീകാന്ത് മുരളി, കുല്‍പ്രീത് യാദവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.15 ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

Tags:    

Similar News